കൃഷി മന്ത്രാലയം

പിഎം-കിസാൻ പദ്ധതിയുടെ 17-ാം ഗഡു പ്രധാനമന്ത്രി നാളെ വാരാണസിയിൽ വിതരണം ചെയ്യും


9.26 കോടിയിലധികം കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും

കൃഷി സഖികളായി പരിശീലിപ്പിച്ച 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.

Posted On: 17 JUN 2024 2:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാൻ പദ്ധതിയുടെ 17-ാം ഗഡു 2024 ജൂൺ 18 ന് വാരാണസിയിൽ വിതരണം ചെയ്യും. അതിൽ 9.26 കോടിയിലധികം കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.  കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്ക് പാരാ എക്സ്റ്റൻഷൻ വർക്കറായി പ്രവർത്തിക്കാനുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.

ചടങ്ങിൽ  ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി,  ശ്രീ യോഗി ആദിത്യനാഥ്,  കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, നിരവധി സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.  732 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), ഒരു ലക്ഷത്തിലധികം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 2.5 കോടിയിലധികം കർഷകർ പരിപാടിയിൽ പങ്കെടുക്കും.

തിരഞ്ഞെടുത്ത 50 കൃഷി വികാസ് കേന്ദ്രങ്ങളിൽ (കെവികെ) പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അവിടെ ധാരാളം കർഷകർ പങ്കെടുക്കും.  ഈ കേന്ദ്രങ്ങളിൽ നിരവധി കേന്ദ്രമന്ത്രിമാരും കർഷകരുമായി സംവദിക്കും. മികച്ച കാർഷിക രീതികൾ, കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി തുടങ്ങിയവയെ കുറിച്ചും കർഷകരെ ബോധവൽക്കരിക്കും. പിഎം - കിസാൻ ഗുണഭോക്താവിൻ്റെ തൽ സ്ഥിതി എങ്ങനെ പരിശോധിക്കാമെന്നും , പെയ്മെന്റ് സ്ഥിതി, കിസാൻ- ഇ മിത്ര ചാറ്റ് ബോട്ട് എങ്ങനെ ഉപയോഗിക്കണം എന്നിവ സംബന്ധിച്ചും കർഷകരെ ബോധവൽക്കരിക്കും.  പ്രദേശത്തെ പരിശീലനം ലഭിച്ച കൃഷി സഖികൾക്ക് കേന്ദ്രമന്ത്രിമാർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ 2024 ജൂൺ 15 ന് ഒരു പത്രസമ്മേളനം നടത്തി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കൃഷിയുടെ സുപ്രധാന പങ്കിനെയും കർഷകർക്ക് പ്രധാനമന്ത്രി  ശ്രീ മോദി നൽകുന്ന അചഞ്ചലമായ പിന്തുണയെയും എടുത്തു പറഞ്ഞിരുന്നു. പ്രധാനമന്ത്രി എക്കാലത്തും കൃഷിക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.  2019-ൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതി കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതിലൂടെ ഗണ്യമായ നേട്ടമുണ്ടാക്കി.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷിയെന്ന സുപ്രധാന വകുപപ്പ് ഏൽപ്പിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.  ഇന്നും ഭൂരിഭാഗം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നത് കൃഷിയിലൂടെയാണെന്നും രാജ്യത്തിൻ്റെ ഭക്ഷ്യശേഖരം നിലനിർത്തുന്നതിൽ കർഷകർ നിർണായകമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കൃഷിയെയും കർഷകരെയും സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.  വരാനിരിക്കുന്ന 100 ദിന പദ്ധതി ഉൾപ്പെടെയുള്ള നിരന്തര  ശ്രമങ്ങളിലും തന്ത്രപരമായ പദ്ധതികളിലും കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത വ്യക്തമാണ്.

ഉയർന്ന വരുമാന നിലയുള്ളവരെ  ഒഴിവാക്കുന്ന ചില മാനദണ്ഡങ്ങൾക്ക് വിധേയമായി, ഭൂമി കൈവശമുള്ള എല്ലാ കർഷകരുടെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിഎം-കിസാൻ പദ്ധതി 2019 ഫെബ്രുവരി 24-ന് ആരംഭിച്ചു .  ഓരോ നാല് മാസത്തിലും മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000/- രൂപയുടെ സാമ്പത്തിക ആനുകൂല്യം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)  വഴി രാജ്യത്തുടനീളമുള്ള കർഷകരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നു.  രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷകർക്ക് ഇതുവരെ 3.04 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതൽ ഗുണഭോക്താക്കൾക്ക് കൈമാറിയ ആകെ തുക 3.24 ലക്ഷം കോടി രൂപ കവിയും.

വിശ്വസ്തരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സണുകളും പരിചയസമ്പന്നരായ കർഷകരും ആയതിനാലാണ് കൃഷി സഖികളെ കാർഷിക പാരാ എക്സ്റ്റൻഷൻ വർക്കർമാരായി തിരഞ്ഞെടുത്തത്.  കൃഷി സഖികൾക്ക് ഇതിനകം തന്നെ വിവിധ കാർഷിക രീതികളിൽ വിപുലമായ പരിശീലനം ലഭിച്ചിട്ടുണ്ട്. സഹകർഷകരെ ഫലപ്രദമായി പിന്തുണയ്ക്കാനും നയിക്കാനും അവരെ സജ്ജരാക്കുന്നു.  ഇന്നുവരെ, 70,000-ൽ 34,000 കൃഷി സഖികൾക്ക് പാരാ എക്സ്റ്റൻഷൻ വർക്കർമാരായി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

--SK--

 



(Release ID: 2025902) Visitor Counter : 79