പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 13 JUN 2024 1:31PM by PIB Thiruvananthpuram

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാരെയും അഭിനന്ദിച്ച അദ്ദേഹം, കൂടുതൽ വേഗത്തില്‍ വികസനം ഉറപ്പാക്കുന്ന തരത്തില്‍ ജനങ്ങളെ സേവിക്കാനുള്ള അവരുടെ ഭാവി ശ്രമങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പേമ ഖണ്ഡു ജിക്ക് അഭിനന്ദനങ്ങള്‍. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ജനങ്ങളെ സേവിക്കുന്നതിനുള്ള അവരുടെ ഭാവി ശ്രമങ്ങള്‍ക്ക് എന്റെ ആശംസകള്‍. സംസ്ഥാനം കൂടുതല്‍ വേഗത്തില്‍ വികസിക്കുന്നുവെന്ന് ഈ ടീം ഉറപ്പാക്കും.''

 

Congratulations to Shri Pema Khandu Ji on taking oath as the Chief Minister of Arunachal Pradesh. I would also like to congratulate all those who took oath as Ministers. My best wishes to them for their future endeavours of serving the people. This team will ensure that the state…

— Narendra Modi (@narendramodi) June 13, 2024

 

***

SK



(Release ID: 2025010) Visitor Counter : 46