പാര്‍ലമെന്ററികാര്യ മന്ത്രാലയം

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം 2024 ജൂൺ 24 മുതൽ ജൂലൈ 3 വരെ നടക്കും.

Posted On: 12 JUN 2024 1:42PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 12 ജൂൺ 2024

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം 2024 ജൂൺ 24 മുതൽ 2024 ജൂലൈ 3 വരെ നടക്കും. ലോക്‌സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ്, ബഹുമാനപ്പെട്ട  രാഷ്ട്രപതിയുടെ അഭിസംബോധന, അതിനെക്കുറിച്ചുള്ള ചർച്ച   എന്നിവയ്ക്ക് ഈ സെഷൻ സാക്ഷ്യം വഹിക്കും. കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു സാമൂഹ്യ മാധ്യമമായ 'എക്സ്' (മുമ്പ് ട്വിറ്റർ)  പോസ്റ്റിലൂടെയാണ് ഈ വിശദാംശങ്ങൾ അറിയിച്ചത്.രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 ന് ആരംഭിച്ച് 2024 ജൂലൈ 3 ന് സമാപിക്കുമെന്നും മന്ത്രി അറിയിച്ചു.

 
SKY


(Release ID: 2024674) Visitor Counter : 62