റെയില്‍വേ മന്ത്രാലയം
കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ , ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായി ശ്രീ അശ്വിനി വൈഷ്ണവ് ചുമതലയേറ്റു.
Posted On:
11 JUN 2024 3:25PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് റെയിൽ ഭവനിൽ ചുമതലയേറ്റു. റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീമതി ജയ വർമ്മ സിൻഹയും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും അദ്ദേഹത്തെ റെയിൽ ഭവനിൽ സ്വീകരിച്ചു. ഹൗസ് കീപ്പിംഗ് സ്റ്റാഫും റെയിൽവേയിലെ മറ്റ് ഉദ്യോഗസ്ഥരും ചുമതലയേറ്റ മന്ത്രിയ്ക്ക് ആശംസകൾ നേർന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ വൈഷ്ണവ്, പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം സാക്ഷാത്കരിക്കാനുള്ള തൻ്റെ അചഞ്ചലമായ പ്രതിബദ്ധത എടുത്തു പറഞ്ഞു. "പ്രധാനമന്ത്രി മോദിക്ക് റെയിൽവേയുമായി പ്രത്യേക വൈകാരിക ബന്ധമുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിലുള്ളതും സൗകര്യപ്രദവുമായ ഒരു ഗതാഗത മാർഗ്ഗമായി ഇന്ത്യൻ റെയിൽവേ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള അദ്ദേഹത്തിൻ്റെ പരിവർത്തന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അദ്ദേഹം എന്നെ ഏൽപ്പിച്ചിരിക്കുന്നു."
2021 ജൂലൈ 8-ന് ആദ്യമായി റെയിൽവേ മന്ത്രിയായ ശ്രീ വൈഷ്ണവ്,പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തോടെയും തൻ്റെ രണ്ടാം കാലയളവിന് തുടക്കമിട്ടു. മുൻ ഭരണകാലത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച ദീർഘ വീക്ഷണത്തോടെയുള്ള അജണ്ടയ്ക്ക് അനുസൃതമായി അദ്ദേഹം നിരവധി പരിവർത്തന പദ്ധതികൾക്ക് തുടക്കമിടുകയും നടപ്പിലാക്കുകയും ചെയ്തു. ഈ സംരംഭങ്ങളിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പുനരുജ്ജീവനവും, സ്റ്റേഷൻ പരിവർത്തനം, പുതിയ ട്രെയിനുകൾ , സമഗ്രമായ സ്റ്റേഷൻ പുനർവികസന പരിപാടികൾ, പുതിയ റെയിൽ പാതകളുടെ കമ്മീഷൻ ചെയ്യൽ, വിപുലമായ വൈദ്യുതീകരണ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ശ്രീ അശ്വിനി വൈഷ്ണവ് (ജനനം 1970) ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മുൻ ഐഎഎസ് ഓഫീസറായ അദ്ദേഹം സുന്ദർഗഡ്, ബാലസോർ, കട്ടക്ക് എന്നിവിടങ്ങളിൽ ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചു. ഐഐടി കാൺപൂരിൽ നിന്ന് സാങ്കേതികവിദ്യയിൽ ബിരുദാനന്തര ബിരുദവും വാർട്ടണിൽ നിന്ന് എംബിഎയും നേടി.
Twitter: https://twitter.com/AshwiniVaishnaw?s=08
Instagram: https://www.instagram.com/ashwini.vaishnaw/
SKY
(Release ID: 2024214)
Visitor Counter : 86
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada