തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കേന്ദ്ര തൊഴിൽ & ഉദ്യോഗ മന്ത്രിയായി ഡോ.മൻസുഖ് മാണ്ഡവ്യ  ചുമതലയേറ്റു

Posted On: 11 JUN 2024 2:24PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രിയായി ഡോ .മൻസുഖ് മാണ്ഡവ്യ  ന്യൂഡൽഹിയിലെ ഓഫീസിൽ  ഇന്ന് ചുമതലയേറ്റു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ  ചുമതലയ്ക്കു പുറമേയാണിത് .  ശ്രീമതി സുമിത ദവ്‌റ, എൽ ആൻഡ് ഇ സെക്രട്ടറി, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. 

മുൻ ഗവൺമെന്റിൽ  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമം, രാസവസ്തു - രാസവളം എന്നീ വകുപ്പുകളുടെ  മന്ത്രിയായിരുന്നു ഡോ.മാണ്ഡവ്യ. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ലോക്‌സഭാ സീറ്റിൽ വിജയിച്ചു. നേരത്തെ 2012-2024 കാലയളവിൽ രാജ്യസഭാംഗമായിരുന്നു. 2002-2007 കാലഘട്ടത്തിൽ ഗുജറാത്ത് നിയമസഭയിലെ പാലിതാനയിൽ നിന്നുള്ള അംഗമായിരുന്നു.

 
 
SKY


(Release ID: 2024128) Visitor Counter : 24