ഊര്‍ജ്ജ മന്ത്രാലയം
ശ്രീ .മനോഹർ ലാൽ ഊർജ മന്ത്രാലയത്തിൻ്റെ ചുമതലയേറ്റു
प्रविष्टि तिथि:
11 JUN 2024 11:38AM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
ശ്രീ. മനോഹർ ലാൽ ഇന്ന് ശ്രം ശക്തിഭവനിൽ കേന്ദ്ര ഊർജ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ചുമതയും അദ്ദേഹത്തിനാണ് . ഊർജ മന്ത്രാലയം സെക്രട്ടറി ശ്രീ പങ്കജ് അഗർവാളും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.
മുൻ ഊർജ മന്ത്രി ശ്രീ. രാജ് കുമാർ സിംഗ് തൻ്റെ പിൻഗാമിക്ക് ഊഷ്മളമായ സ്വീകരണം നൽകി. വൈദ്യുതി മന്ത്രാലയത്തിലെ സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക്കും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ചുമതലയേറ്റ ശേഷം രാജ്യത്തെ വൈദ്യുതി വിതരണ നില സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം അവലോകന യോഗം നടത്തി .
SKY/GG
(रिलीज़ आईडी: 2023954)
आगंतुक पटल : 104
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada