പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎംഎവൈ-ക്കു കീഴിൽ അധികമായി നിർമിക്കുന്ന 3 കോടി ഗ്രാമീണ-നഗര ഭവനങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ‘ജീവിതം സുഗമമാക്കുന്നതിനും’ അന്തസ്സിനും ഉത്തേജനം പകരും: പ്രധാനമന്ത്രി
Posted On:
10 JUN 2024 9:54PM by PIB Thiruvananthpuram
പ്രധാൻമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ അധികമായി മൂന്നുകോടി ഗ്രാമീണ-നഗര ഭവനങ്ങൾ നിർമിക്കാനുള്ള തീരുമാനം, നമ്മുടെ രാജ്യത്തിന്റെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഓരോ പൗരനും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“കോടിക്കണക്കിന് ഇന്ത്യക്കാരുടെ ‘ജീവിതം സുഗമമാക്കുന്നതിനും’ അന്തസ്സിനുമുള്ള ഉത്തേജനം!
പ്രധാൻമന്ത്രി ആവാസ് യോജന കൂടുതൽ വിപുലീകരിക്കാനും അധികമായി മൂന്നുകോടി ഗ്രാമീണ-നഗര ഭവനങ്ങൾ നിർമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നമ്മുടെ രാജ്യത്തിന്റെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഓരോ പൗരനും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്കാണ് ഈ തീരുമാനം അടിവരയിടുന്നത്. പിഎംഎവൈ-യുടെ വിപുലീകരണം ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സാമൂഹ്യക്ഷേമത്തിനുമുള്ള നമ്മുടെ ഗവണ്മെന്റിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.”
SK
(Release ID: 2023881)
Visitor Counter : 96
Read this release in:
Urdu
,
Telugu
,
English
,
Gujarati
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Odia
,
Tamil
,
Kannada