പ്രധാനമന്ത്രിയുടെ ഓഫീസ്
പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു
ആഗോള നന്മയ്ക്കായി ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചു
प्रविष्टि तिथि:
06 JUN 2024 2:16PM by PIB Thiruvananthpuram
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്, മിസ് ഉര്‍സുല വോണ്‍ ഡെര്‍ ലെന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.
പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചരിത്രപരമായ മൂന്നാം ടേമിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെയും അവര്‍ വളരെയധികം അഭിനന്ദിച്ചു.
പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയന്റെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പങ്കാളിത്ത മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന് അടിവരയിട്ടു.
ഈ വര്‍ഷം ആഘോഷിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഇരുപതാം വാര്‍ഷികം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോള നന്മയ്ക്കുവേണ്ടിയുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധതയെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.
ഇന്ന് ആരംഭിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
NK
(रिलीज़ आईडी: 2023124)
आगंतुक पटल : 96
इस विज्ञप्ति को इन भाषाओं में पढ़ें:
Khasi
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada