പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ
ജനാധിപത്യത്തിന്റെയും ജനാധിപത്യലോകത്തിന്റെയും വിജയമെന്നു പ്രധാനമന്ത്രി
ആഗോളനന്മയ്ക്കായി ഇന്ത്യ-അമേരിക്ക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയായി
അടുത്തബന്ധം തുടരുമെന്നു നേതാക്കൾ
Posted On:
05 JUN 2024 11:17PM by PIB Thiruvananthpuram
അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രനേട്ടത്തിനു ശ്രീ മോദിയെ പ്രസിഡന്റ് ബൈഡൻ ഊഷ്മളമായി അഭിനന്ദിച്ചു.
പ്രസിഡന്റ് ബൈഡനോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തിന്റെയും ജനാധിപത്യലോകത്തിന്റെയും വിജയമാണിതെന്നു വിശേഷിപ്പിച്ചു.
ആഗോളനന്മയ്ക്കായി ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു തുടർന്നും കൂട്ടായ പ്രവർത്തനം നടത്താൻ ഇരുനേതാക്കളും ധാരണയായി.
ഇപ്പോൾ നടക്കുന്ന ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിനു വിജയകരമായി സഹ-ആതിഥേയത്വം വഹിക്കുന്നതിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.
അടുത്തബന്ധം തുടരാനും ഇരുനേതാക്കളും സമ്മതിച്ചു.
SK
(Release ID: 2023044)
Visitor Counter : 103
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada