പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ​​ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്


ഇന്ത്യ-യുകെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു

യുകെയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

Posted On: 05 JUN 2024 10:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ടെലി​ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ മോദിയെ അഭിനന്ദിച്ച പ്രധാനമന്ത്രി സുനക്, മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകിന്റെ ഊഷ്മളമായ ആശംസകൾക്കു നന്ദി പറഞ്ഞ ശ്രീ മോദി, വിവിധ മേഖലകളിൽ ഇന്ത്യ-യുകെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.

യുകെയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.

 

SK


(Release ID: 2022980) Visitor Counter : 71