ധനകാര്യ മന്ത്രാലയം

'കേന്ദ്ര എക്‌സൈസ് ബിൽ 2024' ൽ സി ബി ഐ സി നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

Posted On: 04 JUN 2024 2:36PM by PIB Thiruvananthpuram

ന്യൂഡൽഹി : ജൂൺ 04 , 2024


 കേന്ദ്ര ധന മന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന്കീഴിലുള്ള കേന്ദ്ര പ്രത്യക്ഷ നികുതി & കസ്റ്റoസ് (സിബിഐസി ),' കേന്ദ്ര എക്സൈസ് ബിൽ, 2024’ ന്റെ  കരട് സംബന്ധിച്ച നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.2024 ജൂൺ 26-നകം തല്പര കക്ഷികൾ  മുൻകൂട്ടി നിശ്ചയിച്ച ഫോർമാറ്റിൽ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.
 
കേന്ദ്ര പ്രത്യക്ഷ നികുതി&കസ്റ്റoസ് ബോർഡ്‌  'കേന്ദ്ര എക്‌സൈസ് ബിൽ, 2024' സംബന്ധിച്ച് കരട് തയ്യാറാക്കിയിട്ടുണ്ട്. നിയമമായിക്കഴിഞ്ഞാൽ, ബിൽ 1944-ലെ സെൻട്രൽ എക്സൈസ് നിയമത്തിന് പകരമാകും.. ബിസിനസ്സ് ചെയ്യാനുള്ള നടപടികൾ സുഗമമാക്കുന്നതിനും പഴയതും അനാവശ്യവുമായ വ്യവസ്ഥകളുടെ അസാധുവാക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള സമഗ്രമായ ഒരു ആധുനിക കേന്ദ്ര എക്സൈസ് നിയമം നടപ്പിലാക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. .ബില്ലിൽ പന്ത്രണ്ട് അധ്യായങ്ങളും നൂറ്റി പതിനാല് വിഭാഗങ്ങളും രണ്ട് ഷെഡ്യൂളുകളും ഉൾപ്പെടുന്നു.

നിയമനിർമ്മാണത്തിന് മുമ്പുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി, ഇനിപ്പറയുന്നവയിൽ ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനായി 'കേന്ദ്രഎക്സൈസ് ബിൽ, 2024' കരട് സിബിഐസി യുടെ വെബ്‌സൈറ്റിൽ  [https://www.cbic.gov.in]  അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 21 ദിവസത്തിനുള്ളിൽ ഇവിടെ ചേർത്തിട്ടുള്ള മാതൃകയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.

 നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ കരട് ബില്ലിലെ നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ എം എസ് വേർഡ് (അല്ലെങ്കിൽ അനുയോജ്യമായ ഫോർമാറ്റ്) അല്ലെങ്കിൽ മെഷീൻ റീഡബിൾ പിഡിഎഫ് മാതൃകയിൽ  cx.stwing[at]gov[dot]in-ലേക്ക് ഇമെയിൽ വഴി അയക്കാവുന്നതാണ്.


 നിർദ്ദേശങ്ങൾ/ അഭിപ്രായങ്ങൾ / വീക്ഷണങ്ങൾ എന്നിവ സമർപ്പിക്കേണ്ട മാതൃക ചുവടെ ചേർക്കുന്നു.

 

FORMAT FOR SENDING SUGGESTIONS/ COMMENTS/ VIEWS

Sl. No.

Clause No. of the draft Bill

Title of the Clause

Proposed modification, if any

Reasons/ Comments/ Remarks



(Release ID: 2022789) Visitor Counter : 39