തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

അഞ്ചാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 പിസികളിൽ സമാധാനപരമായ പോളിംഗ്

Posted On: 20 MAY 2024 9:00PM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 21, 2024

2024-ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ ഇന്ന് രാവിലെ 7 മണിക്ക് 49 പിസികളിലായി ഒരേസമയം ആരംഭിച്ച പോളിംഗിൽ വൈകുന്നേരം 7:45 വരെ ഏകദേശം 57.47% പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് 6 മണിക്ക് പോളിംഗ് അവസാനിപ്പിച്ചെങ്കിലും നിരവധി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ ക്യൂവിൽ ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ വൈകുന്നേരം 7.45 വരെ 54.49% പോളിംഗ് രേഖപ്പെടുത്തി. 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ആയിരുന്നു ഇത്.

ബിഹാർ, ജമ്മു & കശ്മീർ, ലഡാക്ക്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ. ആകെ 695 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്.

എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടന്നു. കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ചൂടുള്ള സാഹചര്യങ്ങൾ ഒഴികെ കാലാവസ്ഥ മിക്കവാറും സാധാരണമായിരുന്നു

താൽക്കാലിക പോളിംഗ് കണക്കുകൾ ECI-യുടെ 'വോട്ടർ ടേൺഔട്ട് ആപ്പിൽ' ലഭ്യമാണ്. ഇതിൽ, സംസ്ഥാന/പിസി/എസി തിരിച്ചുള്ള കണക്കുകൾ കൂടാതെ മൊത്തത്തിലുള്ള ഘട്ടം തിരിച്ചുള്ള കണക്കുകളും കാണാൻ സാധിക്കും.

ഘട്ടം - 5 (7:45 PM വരെ) - സംസ്ഥാനം-തിരിച്ചുള്ള ഏകദേശ വോട്ടർമാരുടെ എണ്ണം:

 

Sl. No.

State / UT

No. PCs

Approximate Voter Turnout %

1

Bihar

05

52.60

2

Jammu and Kashmir

01

54.49

3

Jharkhand

03

63.00

4

Ladakh

01

67.15

5

Maharashtra

13

48.88

6

Odisha

05

60.72

7

Uttar Pradesh

14

57.79

8

West Bengal

07

73.00

Above 8 States/UTs (49 PCs)

49

57.47

 

പോളിംഗ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ്, സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പോളിംഗ് ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പ് പേപ്പറുകളുടെ സൂക്ഷ്മപരിശോധന നടക്കുന്നു. റീപോളിംഗ് ഉണ്ടെങ്കിൽ അത് നടത്താനുള്ള തീരുമാനവും അതിന് ശേഷമാണ് എടുക്കുന്നത്. കമ്മീഷൻ, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, റീപോളിൻ്റെ നമ്പർ/ ഷെഡ്യൂൾ അനുസരിച്ച്, 24.05.2024-നുള്ളിൽ ലിംഗാടിസ്ഥാനത്തിലുള്ള പുതുക്കിയ വോട്ടർമാരുടെ എണ്ണം പ്രസിദ്ധീകരിക്കും.

അഞ്ചാം ഘട്ടത്തിൻ്റെ സമാപനത്തോടെ, 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഇപ്പോൾ 25 സംസ്ഥാനങ്ങളിലും യുടികളിലും 428 പിസികളിലായി പൂർത്തിയായി.

അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കും ഒഡീഷ സംസ്ഥാന അസംബ്ലിയിലെ 63 നിയമസഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പൂർത്തിയായി.

ഉയർന്ന റെസല്യൂഷൻ ഉള്ള ഫോട്ടോകൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.eci.gov.in/ge-2024-photogallery

അടുത്ത ഘട്ടം (6-ആം ഘട്ടം) പോളിംഗ് 2024 മെയ് 25-ന് 8 സംസ്ഥാനങ്ങളിൽ, യുടികളിലെ 58 പിസികളിലായി (അനന്ത്നാഗ്-രജൗരി പിസിയിലെ മാറ്റിവച്ച വോട്ടെടുപ്പ് ഉൾപ്പെടെ) നടക്കും.
 
***********************************

(Release ID: 2021191) Visitor Counter : 70