തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി സിംബൽ ലോഡിംഗ് യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിർദ്ദേശം ECI പുറപ്പെടുവിച്ചു

Posted On: 01 MAY 2024 4:18PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി : 01 മെയ് 2024

2023 ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 434-ന്മേലുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ 2024 ഏപ്രിൽ 26-ലെ വിധിന്യായത്തിന് അനുസൃതമായി, സിംബൽ ലോഡിംഗ് യൂണിറ്റ് (SLU) കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ECI പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. SLU-കൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കാൻ എല്ലാ സിഇഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം, 01.05.2024-നോ അതിനു ശേഷമോ VVPAT-കളിൽ ചിഹ്നം ലോഡുചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയവയിൽ പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്.

പുതിയ മാർഗ്ഗനിർദേശങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FztfbUTpXSxLP8g7dpVrk7%2FeVrNt%2BDLH%2BfDYj3Vx2GKWfcbVRk6wbnCUjS6dB0NUfmdOFtn933icz0MOeiesxvsQ%3D%3D


(Release ID: 2019329) Visitor Counter : 111