വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എഫ്ടിഐഐ വിദ്യാർത്ഥിയുടെ ചിത്രം "സൺഫ്ലവർസ് വേർ ഫസ്റ്റ് വൺസ് ടു നൗ" - 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു
ന്യൂ ഡൽഹി: ഏപ്രിൽ 24, 2024
Posted On:
24 APR 2024 11:36AM by PIB Thiruvananthpuram
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) വിദ്യാർത്ഥിയായ ചിദാനന്ദ് നായിക്കിൻ്റെ "സൺഫ്ലവർസ് വേർ ഫസ്റ്റ് വൺസ് ടു നൗ" (“Sunflowers were first ones to know”), 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ 'ലാ സിനെഫ്' മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024 മെയ് 15 മുതൽ 24 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ലോകമെമ്പാടുമുള്ള ഫിലിം സ്‌കൂളുകളിൽ നിന്നുള്ള സിനിമകളെ അംഗീകരിക്കാനും ലക്ഷ്യമിട്ടുള്ള മേളയുടെ ഔദ്യോഗിക വിഭാഗമാണ് ഇത്.
ലോകമെമ്പാടുമുള്ള ഫിലിം സ്‌കൂളുകൾ സമർപ്പിച്ച മൊത്തം 2,263 സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത 18 ഷോർട്ട്‌സുകളിൽ (14 ലൈവ്-ആക്ഷനും 4 ആനിമേറ്റഡ് സിനിമകളും) ഈ സിനിമ ഉൾപ്പെടുന്നു. കാനിലെ 'ലാ സിനെഫ്' വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയാണിത്. അവാർഡ് ലഭിച്ച സിനിമകളുടെ പ്രദർശനത്തിന് മുന്നോടിയായുള്ള ചടങ്ങിൽ മെയ് 23 ന് ബുനുവൽ തിയേറ്ററിൽ ജൂറി 'ലാ സിനെഫ്' സമ്മാനങ്ങൾ കൈമാറും.
ആദ്യമായാണ് ഒരു വർഷത്തെ ടെലിവിഷൻ കോഴ്‌സിൽ നിന്ന് ഒരു വിദ്യാർത്ഥിയുടെ ചിത്രം പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചിത്രം ഷൂട്ട് ചെയ്തത് സൂരജ് ഠാക്കൂർ, എഡിറ്റിംഗ് മനോജ് വി, ശബ്ദം അഭിഷേക് കാദം എന്നിവരാണ്.
***********************
(Release ID: 2018696)
Visitor Counter : 73
Read this release in:
Gujarati
,
Urdu
,
English
,
Marathi
,
Tamil
,
Bengali
,
Assamese
,
Odia
,
Hindi
,
Punjabi
,
Telugu
,
Kannada