തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 1210 സ്ഥാനാർത്ഥികൾ


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനായി 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിൽ സമർപ്പിച്ചത് 2633 നാമനിർദേശപ്പത്രികകൾ

Posted On: 09 APR 2024 11:27AM by PIB Thiruvananthpuram

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ 1206 സ്ഥാനാർഥികളും ഔട്ടർ മണിപ്പുർ പാർലമെന്റ് മണ്ഡലത്തിൽ 4 സ്ഥാനാർഥികളും മത്സരിക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള 88 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് 2633 നാമനിർദേശപ്പത്രികകളാണു സമർപ്പിച്ചിരുന്നത്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രണ്ടാംഘട്ടത്തി‌ൽ നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 4 ആയിരുന്നു. സമർപ്പിച്ച 2633 നാമനിർദേശപ്പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം, 1428 നാമനിർദേശപ്പത്രികകൾ സാധുവാണെന്നു കണ്ടെത്തി. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 8 ആയിരുന്നു.

രണ്ടാംഘട്ടത്തിൽ, കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിൽ 500 നാമനിർദേശപ്പത്രികകളും കർണാടകത്തിലെ 14 മണ്ഡലങ്ങളിൽ 491 നാമനിർദേശപ്പത്രികകളുമാണുള്ളത്. ത്രിപുരയിലെ ഒരു പാർലമെന്റ് മണ്ഡലത്തിൽ 14 നാമനിർദേശപ്പത്രികകൾ ലഭിച്ചു. മഹാരാഷ്ട്രയിലെ 16-നാന്ദേഡ് പാർലമെന്റ് മണ്ഡലത്തിൽ ലഭിച്ചത് 92 നാമനിർദേശപ്പത്രികകളാണ്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന്റെ സംസ്ഥാനം/കേന്ദ്രഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ:

 

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം

പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം

ലഭിച്ച നാമനിർദേശപ്പത്രികകളുടെ എണ്ണം

സൂക്ഷ്മപരിശോധനയ്ക്കുശേഷം സാധുവായ സ്ഥാനാർഥികളുടെ എണ്ണം

പത്രിക പിൻവലിച്ചശേഷം, മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ എണ്ണം

 

 

അസം

5

118

62

61

ബിഹാർ

5

146

55

50

ഛത്തീസ്ഗഢ്

3

95

46

41

ജമ്മു കശ്മീർ

1

37

23

22

കർണാടകം

14

491

300

247

കേരളം

20

500

204

194

മധ്യപ്രദേശ്

7

157

93

88

മഹാരാഷ്ട്ര

8

477

299

204

രാജസ്ഥാൻ

13

304

191

152

ത്രിപുര

1

14

14

9

ഉത്തർപ്രദേശ്

8

226

94

91

പശ്ചിമ ബംഗാൾ

3

68

47

47

ആകെ

88

2633

1428

1206

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഔട്ടർ മണിപ്പൂർ പാർലമെന്റ് മണ്ഡലത്തിലെ 15 നിയമസഭാമണ്ഡലപരിധിയിൽ 19.04.2024നും (ആദ്യഘട്ടത്തിൽ) 13 നിയമസഭാമണ്ഡലപരിധിയിൽ 26.04.2024നും (രണ്ടാംഘട്ടത്തിൽ) വോട്ടെടുപ്പു നടക്കും എന്നതു ശ്രദ്ധിക്കേണ്ടതാണ്. 2024 ഏപ്രിൽ 5നു പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരം ഔട്ടർ മണിപ്പുർ പാർലമെന്റ് മണ്ഡലത്തിൽ 4 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. മൊത്തത്തിൽ, ആദ്യഘട്ടത്തിൽ, 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1491 പുരുഷന്മാരും 134 സ്ത്രീകളും ഉൾപ്പെടെ 1625 സ്ഥാനാർഥികൾ മത്സരിക്കുന്നു..

--SK--

 

 



(Release ID: 2017575) Visitor Counter : 192