തെരഞ്ഞെടുപ്പ് കമ്മീഷന്‍
2024ലെ പൊതുതിരഞ്ഞെടുപ്പിൽ തെറ്റായ വിവരങ്ങളുടെ വ്യാപനം പ്രതിരോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ' മിഥ്യ vs യാഥാർത്ഥ്യം(Myth vs. Reality ) രജിസ്റ്റർ' അവതരിപ്പിച്ചു
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിലുള്ള ഏകജാലക പ്ലാറ്റ്ഫോം.
Posted On:
02 APR 2024 5:42PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 02 ഏപ്രിൽ 2024
തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിനുമായി, 2024ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഇന്ന് 'മിഥ്യ vs യാഥാർത്ഥ്യം രജിസ്റ്റർ ' പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവർ ചേർന്ന് ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ ഇന്ന് ഇതിന് തുടക്കം കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://mythvsreality.eci.gov.in/) വഴി 'മിഥ്യ vs യാഥാർത്ഥ്യം രജിസ്റ്റർ' പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതാണ്. വ്യാജ പ്രചാരണങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും നിരന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഉൾപ്പെടുത്തുന്നതിനായി രജിസ്റ്ററിൻ്റെ വസ്തുതാപരമായ ഉള്ളടക്കം തുടർച്ചയായി പരിഷ്കരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയെ തെറ്റായ വിവരങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഇസിഐയുടെ തുടർച്ചയായ ശ്രമങ്ങളിൽ 'മിഥ്യ vs യാഥാർത്ഥ്യം രജിസ്റ്റർ ' ഒരു സുപ്രധാന നാഴികക്കല്ല് ആയിരിക്കും.
2024ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിൽ പണം, ആൾബലം, മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങൾ എന്നിവയ്ക്കൊപ്പം തെറ്റായ വിവരങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ പറഞ്ഞിരുന്നു.
വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപനം ആഗോളതലത്തിൽ പല ജനാധിപത്യ രാജ്യങ്ങളിലും ഉയർന്നുവരുന്ന ആശങ്കയായി മാറിയിട്ടുള്ള പശ്ചാത്തലത്തിൽ,തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം കൃത്യവും ആധികാരികവുമായ വിവരങ്ങൾ വോട്ടർമാർക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു ശ്രമമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നൂതനവും സജീവവുമായ ഈ സംരംഭം.
'മിഥ്യ vs യാഥാർത്ഥ്യം രജിസ്റ്റർ' എന്നത് തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന മിഥ്യകളും അസത്യങ്ങളും ഇല്ലാതാക്കാനും അതുവഴി യുക്തമായ തീരുമാനങ്ങളെടുക്കാൻ വോട്ടർമാരെ പ്രാപ്തരാക്കാനുമുള്ള വസ്തുതാപരമായ വിവരങ്ങളുടെ സമഗ്ര ശേഖരമായിരിക്കും . ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ / വിവിപാറ്റ്, വോട്ടർ പട്ടിക /വോട്ടർ സേവനങ്ങൾ, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം എന്നിവയുമായി ബന്ധപ്പെട്ട തെറ്റായ/വ്യാജ വിവരങ്ങളും അവയുടെ യാഥാർത്ഥ്യവും ഉൾക്കൊള്ളുന്ന രജിസ്റ്റർ ഉപയോക്തൃ-സൗഹൃദമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ തെറ്റാണെന്ന് സ്ഥിരീകരിച്ച വ്യാജ വിവരങ്ങൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കാനിടയുള്ള മിഥ്യാധാരണകൾ, പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ, എല്ലാ പങ്കാളികൾക്കും പ്രയോജനപ്പെടുന്ന വിവിധ വിഭാഗങ്ങൾക്ക് കീഴിലുള്ള റഫറൻസ് വസ്തുതകൾ എന്നിവ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ രജിസ്റ്ററിലെ വിവരങ്ങൾ നിരന്തരം പരിഷ്കരിക്കും.
ഏതെങ്കിലും ചാനലിലൂടെ ലഭിക്കുന്ന സംശയാസ്പദമായ വിവരങ്ങൾ, മിഥ്യ vs യാഥാർത്ഥ്യം രജിസ്റ്ററിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പരിശോധിച്ച് സ്ഥിരീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പങ്കാളികളെയും പ്രോത്സാഹിപ്പിക്കുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വിവരങ്ങൾ സ്ഥിരീകരിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും വ്യാജ വാർത്തകൾ ഇല്ലാതാക്കാനും പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് വ്യത്യസ്‌ത സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും കഴിയും
(Release ID: 2017007)
Visitor Counter : 147
Read this release in:
Marathi
,
Telugu
,
Bengali
,
Odia
,
English
,
Gujarati
,
Urdu
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Tamil
,
Kannada