തെരഞ്ഞെടുപ്പ് കമ്മീഷന്‍

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കുന്നതോടെ പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപ്പത്രികാസമർപ്പണത്തിനു നാളെ തുടക്കമാകും


12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 88 ലോക്‌സഭാമണ്ഡലങ്ങൾക്കൊപ്പം ഒരു മണ്ഡലത്തിന്റെ (ഔട്ടർ മണിപ്പൂർ) ഒരു ഭാഗത്തും 2024 ഏപ്രിൽ 26നു രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും

12 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രണ്ടാംഘട്ടത്തിൽ നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 4 ആണ്

ജമ്മു കശ്മീർ ഒഴികെയുള്ള 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള നാമനിർദേശപ്പത്രികകളുടെ സൂക്ഷ്മപരിശോധന 2024 ഏപ്രിൽ 5നു നടക്കും; ജമ്മു കശ്മീരിൽ 2024 ഏപ്രിൽ 6നും


Posted On: 27 MAR 2024 2:30PM by PIB Thiruvananthpuram

2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനായുള്ള നാമനിർദേശപ്പത്രികാസമർപ്പണത്തിനു നാളെ തുടക്കമാകും. 2024ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിലേക്കു പോകുന്ന 12 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും 88 ലോക്‌സഭാമണ്ഡലങ്ങളുടെ (പിസി) ഗസറ്റ് വിജ്ഞാപനം 28.03.2024ന് പുറപ്പെടുവിക്കും. മണിപ്പൂരിലെ (ഔട്ടർ മണിപ്പൂർ) ഒരു ലോക്‌സഭാമണ്ഡലത്തിന്റെ ഒരു ഭാഗത്തിനൊപ്പം ഈ 88 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് 26.04.2024-നു നടക്കും. ഔട്ടർ മണിപ്പൂർ ലോക്‌സഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒന്നാഘട്ടത്തിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔട്ടർ മണിപ്പൂർ ലോക്‌സഭാമണ്ഡലത്തിലെ 15 നിയമസഭാമണ്ഡലപരിധിയിൽ 19.04.2024ന് (ആദ്യഘട്ടം) വോട്ടെടുപ്പു നടക്കും. ഈ ലോക്‌സഭാമണ്ഡലത്തിലെ ബാക്കി 13 നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിലാണ് 26.04.2024ന് (രണ്ടാംഘട്ടം) വോട്ടെടുപ്പു നടക്കുന്നത്.

അസം, ബിഹാർ, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണു രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ. മണിപ്പൂരിലെ (ഔട്ടർ മണിപ്പൂരിലെ) ഒരു ഭാഗവും ഇതിൽ ഉൾപ്പെടുന്നു.

രണ്ടാംഘട്ടത്തിന്റെ സമയക്രമം ചുവടെ:

NK



(Release ID: 2016461) Visitor Counter : 68