പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted On: 22 MAR 2024 6:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിംഫുവില്‍ വച്ച് ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി. പാരോയില്‍ നിന്ന് തിംഫുവിലേക്കുള്ള യാത്രയിലുടനീളം ജനങ്ങളുടെ അഭിവാദ്യത്തോടെ തനിക്ക് നല്‍കിയ അസാധാരണമായ പൊതു സ്വീകരണത്തിന് പ്രധാനമന്ത്രി രാജാവിന് നന്ദി രേഖപ്പെടുത്തി.
വളരെ അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദത്തില്‍ പ്രധാനമന്ത്രിയും ഭൂട്ടാന്‍ രാജാവും അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും അടുത്ത ബന്ധം രൂപപ്പെടുത്തുന്നതില്‍ ഡ്രക് ഗയാല്‍പോസ് തുടര്‍ച്ചയായി നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.


ഉഭയകക്ഷി സഹകരണത്തിന്റെ സമസ്ത മേഖലകളും അവലോകനം ചെയ്യുന്നതിനും യോഗം അവസരമൊരുക്കി. ഭാരതത്തിന് വേണ്ടി ഭൂട്ടാനും ഭൂട്ടാന് വേണ്ടി ഭാരതവും എന്നത് ഇന്ന് ഒരു ശാശ്വത യാഥാര്‍ത്ഥ്യമാണെന്ന് അനുസ്മരിച്ച ഇരുനേതാക്കളും, പരിവര്‍ത്തന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഊര്‍ജ്ജം, വികസന സഹകരണം, യുവജനങ്ങള്‍, വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള മുന്‍കൈകളും അവര്‍ പരിശോധിച്ചു. ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി പദ്ധതിയുടെ പശ്ചാത്തലത്തിലുള്‍പ്പെടെ ബന്ധിപ്പിക്കലിലും, നിക്ഷേപ നിര്‍ദ്ദേശങ്ങളിലുമുള്ള പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.


പരസ്പര വിശ്വാസവും ധാരണയും കൊണ്ട് സവിശേഷമായ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അതുല്യമായ ബന്ധമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്.

 

SK



(Release ID: 2016189) Visitor Counter : 44