പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ഉച്ചകോടി-2024ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 07 MAR 2024 11:58PM by PIB Thiruvananthpuram


എല്ലാവര്‍ക്കും ആശംസകള്‍!

ഈ പ്രത്യേക ഉച്ചകോടിക്ക് റിപ്പബ്ലിക് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. അര്‍ണബ് പരാമര്‍ശിച്ചതെല്ലാം ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ചകളില്‍ നിന്ന് ഉടലെടുത്തതായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടങ്ങുന്നതിന് മുമ്പ് ഞാന്‍ വെള്ളം കുടിച്ചു, എന്തെന്നാല്‍ ഇത്രയും എനിക്ക് ദഹിപ്പിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഈ ദശകം ഭാരതത്തിന്റേതാണെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞപ്പോള്‍, ഇത് വെറും രാഷ്ട്രീയ പ്രസ്താവനയാണെന്ന് ജനങ്ങള്‍ കരുതി, രാഷ്ടീ്രയക്കാര്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കാറുണ്ട്. എന്നാല്‍ അതൊരു സത്യമാണ്, ഈ ദശകം ഭാരതത്തിന്റേതാണെന്ന് ലോകം ഇന്ന് അംഗീകരിക്കുന്നു. ''ഭാരത്-അടുത്ത ദശകം'ദ എന്ന വിഷയത്തില്‍ ഒരു സംവാദം ആരംഭിച്ചുകൊണ്ട് നിങ്ങള്‍ മറ്റൊരു പടി കൂടി മുന്നോട്ട് പോയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു വികസിത് ഭാരത് (വികസിത ഇന്ത്യ) സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ ദശകം നിര്‍ണ്ണായകമാണ്. അവര്‍ ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ ഉള്‍പ്പെട്ടവരാലും അതിനെ സ്വാധീനിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നിരുന്നാലും അവര്‍ക്ക് പല വിപരീത ആശയങ്ങളും ഉണ്ടായിരിക്കും, ഏറ്റവും പ്രധാനം എന്തെന്നാല്‍ ഈ പത്ത് വര്‍ഷം കഠിനാദ്ധ്വാനത്തിന് വേണ്ടിയുള്ളതാണ് എന്നതാണ്. എന്നിരുന്നാലും, ചിലര്‍ നിരാശയുടെ പടുകുഴിയില്‍ മുങ്ങിത്താഴ്ന്നിരിക്കുകയാണ്, ഇതിനെക്കുറിച്ച് ചിന്തിക്കാനും കേള്‍ക്കാനും തുറന്ന് സംസാരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടാണ്. ചിലര്‍ ചിരി പങ്കിടുന്നത് ഞാന്‍ കാണുന്നു. എന്റെ വാക്കുകള്‍ ശരിയായ തന്ത്രിയില്‍ തട്ടിയെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍ അത്തരം വിഷയങ്ങളില്‍ സംവാദങ്ങളും ചര്‍ച്ചകളും വളരെ ആവശ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്നാലും സുഹൃത്തുക്കളെ,
ഇപ്പോള്‍ നമ്മളുള്ള ദശകം, കടന്നുപോകുന്ന ഈ ദശകം, സ്വതന്ത്ര ഭാരതത്തിന്റെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ദശകമാണിതെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ചുവപ്പുകോട്ടയില്‍ നിന്ന് ഞാന്‍ പറഞ്ഞത് -- ഇതാണ് സമയം, ശരിയായ സമയം. കഴിവുള്ളതും ശക്തവും വികസിത് ഭാരത് കെട്ടിപ്പെടുക്കുന്നതിനുള്ള അടിത്തറയും പാകാനുള്ള ദശാബ്ദമാണിത്. ഒരിക്കല്‍ ഭാരതത്തിലെ ജനങ്ങള്‍ അസാദ്ധ്യമെന്നു കരുതിയിരുന്ന ആ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് ഈ ദശകം. ഒരു മാനസിക തടസ്സം തകര്‍ക്കേണ്ടത് വളരെ ആവശ്യമാണ്. ഭാരതത്തിന്റെ സ്വപ്‌നങ്ങള്‍ ഭാരതത്തിന്റെ കാര്യശേഷികള്‍ കൊണ്ട് സാക്ഷാത്ക്കരിക്കുന്നതായിരിക്കും ഈ ദശകം. വളരെ ഗൗരവത്തോടെയാണ് ഞാന്‍ ഇത് പറയുന്നത് - ഭാരതത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് ഭാരതത്തിന്റെ കാര്യശേഷികളിലൂടെയാണ്. അടുത്ത ദശകത്തിന്റെ തുടക്കത്തിന് മുമ്പ്, ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നത് നാം കാണും. അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിന് മുമ്പ്, ഓരോ ഇന്ത്യക്കാരനും അടിസ്ഥാന സൗകര്യങ്ങളായ വീട്, ശൗച്യാലയം, ഗ്യാസ്, വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ്, റോഡുകള്‍ തുടങ്ങിയ ഓരോ അടിസ്ഥാനആവശ്യങ്ങളും ലഭ്യമാകും. ഭാരതത്തില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍, ലോകോത്തര അതിവേഗപാതകളുടെ നിര്‍മ്മാണം, അതിവേഗ ട്രെയിനുകള്‍, രാജ്യവ്യാപകമായ ജലപാത ശൃംഖല എന്നിവയെക്കുറിച്ചുള്ളതായിരിക്കും ഈ ദശകം. ഈ ദശകത്തില്‍ ഭാരതത്തിന് അതിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ലഭിക്കും. ഈ ദശകത്തില്‍, ഭാരതത്തിന് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ചരക്ക് ഇടനാഴികള്‍ ഉണ്ടാകും. ഈ ദശകത്തില്‍ ഭാരതത്തിലെ പ്രധാന നഗരങ്ങളെ ഒന്നുകില്‍ മെട്രോ വഴി അല്ലെങ്കില്‍ നമോ ഭാരത് റെയില്‍വേ ശൃംഖലയിലൂടെയോ ബന്ധിപ്പിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ദശകം ഭാരതത്തിന്റെ അതിവേഗ ബന്ധിപ്പിക്കലിന്റെ, അതിവേഗ ചലനക്ഷമതയുടെ, അതിവേഗ സമൃദ്ധിയുടേതായിരിക്കും.

സുഹൃത്തുക്കളെ,
ആഗോള അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും കാലമാണിതെന്ന് നിങ്ങള്‍ക്കറിയാം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അസ്ഥിരത ഏറ്റവും തീവ്രതയിലും വ്യാപനത്തിലുമുള്ള കാലമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ലോകമെമ്പാടുമുള്ള പല ഗവണ്‍മെന്റുകളും ഗവണ്‍മെന്റ് വിരുദ്ധ തരംഗങ്ങളെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍, ശക്തമായ ജനാധിപത്യത്തിന്റെ രൂപത്തില്‍ ആത്മവിശ്വാസത്തിന്റെ കിരണമായി ഭാരതം ഉയര്‍ന്നുവന്നിരിക്കുന്നു. പ്രതീക്ഷയുടെ ഒരു കിരണമെന്നല്ല, ഞാന്‍ പറയുന്നത്; വലിയ ഉത്തരവാദിത്തത്തോടെയുള്ള ആത്മവിശ്വാസത്തിന്റെ ഒരു കിരണമാണെന്നാണ് ഞാന്‍ പറയുന്നത്. നമ്മള്‍ രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ സമയമാണിത്. നല്ല സാമ്പത്തിക ശാസ്ത്രത്തിന് നല്ല രാഷ്ട്രീയത്തോടൊപ്പം കൈകോര്‍ക്കാന്‍ കഴിയുമെന്ന് ഭാരതം തെളിയിച്ചു.

സുഹൃത്തുക്കളെ,
ഭാരതം ഇതെല്ലാം എങ്ങനെ നേടിയെന്നതിനെക്കുറിച്ചുള്ള ഒരു ആകാംക്ഷ ആഗോള തലത്തില്‍ ഇന്നുണ്ട്. നാണയത്തിന്റെ ഒരു വശവും ഞങ്ങള്‍ ഒരിക്കലും അവഗണിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം സ്വപ്‌നങ്ങളും നിറവേറ്റിയതുകൊണ്ടാണ് ഇത് സംഭവിച്ചത്. ശാക്തീകരണത്തോടൊപ്പം അഭിവൃദ്ധിയിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ഇത് സംഭവിച്ചത്. ഉദാഹരണത്തിന്, ഞങ്ങള്‍ കോര്‍പ്പറേറ്റ് നികുതി ഒരു റെക്കോര്‍ഡ് തലത്തിലേക്ക് കുറച്ചു, എന്നാല്‍ വ്യക്തിഗത വരുമാനത്തിന്മേലുള്ള നികുതി കുറയ്ക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഇന്ന്, ഹൈവേകള്‍, റെയില്‍വേ, എയര്‍വേകള്‍, ജലപാതകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തുന്നു, എന്നാല്‍ അതേ സമയം, തന്നെ പാവപ്പെട്ടവര്‍ക്കായി ദശലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കുകയും അവര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും സൗജന്യ റേഷനും ലഭ്യമാക്കുകയും ചെയ്യുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ആനുകൂല്യപ്രോത്സാഹച പദ്ധതിക(പി.എല്‍.ഐ) ളില്‍ ഞങ്ങള്‍ ഇളവ് നല്‍കുന്നതിനോടൊപ്പം, ഇന്‍ഷുറന്‍സ് വഴിയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൂടെയും കര്‍ഷകര്‍ക്കും ഞങ്ങള്‍ സംരക്ഷണം നല്‍കിയിട്ടുണ്ട്. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ഞങ്ങള്‍ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്, എന്നാല്‍ ഇഅതോടൊപ്പം, യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി ഞങ്ങള്‍ കോടിക്കണക്കിന് രൂപയും ചെലവഴിച്ചു.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളില്‍, ഭാരതത്തെ തെറ്റായ ദിശയിലേക്ക് നയിച്ചുകൊണ്ട് ഒരുപാട് സമയം പാഴാക്കി. ഒരു കുടുംബത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതിനാല്‍, രാജ്യത്തിന്റെ വികസനം വ്യതിചലിക്കപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു വികസിത് ഭാരത് ആകാന്‍ നഷ്ടപ്പെട്ട സമയം നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നത് നിങ്ങളും സമ്മതിക്കും. അതുകൊണ്ട്, അത് നേടുന്നതിനായി മുന്‍പൊന്നുമില്ലാത്ത തരത്തിലെ അളവിലും വേഗതയിലും നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ന് ഭാരതത്തില്‍ എല്ലായിടത്തും ഇത് സംഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഞാന്‍ ഗുജറാത്തിലായിരിക്കുമ്പോള്‍ (മുഖ്യമന്ത്രിയായിരുന്നപ്പോള്‍) നിങ്ങള്‍ ഏത് ദിശയിലായാലും 25 കിലോമീറ്റര്‍ പോയാല്‍, എന്തെങ്കിലും വികസനമോ അടിസ്ഥാന സൗകര്യ വികസനമോ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ കാണുമെന്ന് ഞാന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. എവിടെനിന്നും ഏത് ദിശയില്‍ നിന്നോ 25 കിലോമീറ്റര്‍ ദൂരം ആരംഭിക്കുക. ഞാന്‍ ഇന്ന് കിലോമീറ്ററുകള്‍ കണക്കിലെടുത്ത് സംസാരിക്കുന്നില്ല, എന്നാല്‍ ഭാരതത്തിന്റെ ഏത് കോണില്‍ നോക്കിയാല്‍ അവിടെയൊക്കെ മികച്ചത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ക്ക് കാണാനാകുമെന്ന് എനിക്ക് പറയാന്‍ കഴിയും. മൂന്നാം ടേമില്‍ 370ല്‍ കൂടുതല്‍ എത്ര സീറ്റുകള്‍ ബി.ജെ.പി നേടുമെന്ന് നിങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ടാകും. ഞാനും നിങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്, ശരിയല്ലേ? എന്നാല്‍ രാജ്യത്തിന്റെ വികസനത്തില വേഗതയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നതിലാണ് എന്റെ പൂര്‍ണ ശ്രദ്ധ. 75 ദിവസത്തെ ഒരു കണക്ക് ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയാല്‍ റിപ്പബ്ലിക്കിന്റെ പ്രേക്ഷകര്‍ പോലും അത്ഭുതപ്പെടും. നാട്ടില്‍ എന്ത് വേഗത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അറിയാവുന്ന ചിലര്‍ ഇവിടെ ഉണ്ടായിരിക്കും. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 9 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭം കുറിയ്ക്കലും ഞാന്‍ നിര്‍വഹിച്ചു. ഇത് 110 ബില്യണ്‍ ഡോളറിലധികം വരും. ഇത് ലോകത്തിലെ പല രാജ്യങ്ങളുടെയും വാര്‍ഷിക ചെലവ് പോലും ഇത്രവരില്ല, പക്ഷേ വെറും 75 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇതിലും കൂടുതല്‍ നിക്ഷേപിച്ചു.

കഴിഞ്ഞ 75 ദിവസത്തിനിടെ രാജ്യത്ത് 7 പുതിയ എയിംസുകള്‍ ഉദ്ഘാടനം ചെയ്തു. നാല് മെഡിക്കല്‍, നഴ്‌സിംഗ് കോളേജുകളും ആറ് ദേശീയ ഗവേഷണ ലാബുകളും ആരംഭിച്ചു. 3 ഐ.ഐ.എമ്മുകള്‍, 10 ഐ.ഐ.ടികള്‍, 5 എന്‍.ഐ.ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥിരം കാമ്പസുകളുടെയോ സൗകര്യങ്ങളുടെയോ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു. അതിനുപുറമെ, 3 ഐ.ഐ.ഐ.ടികള്‍, 2 ഐ.സി.എ.ആര്‍റുകള്‍, 10 സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെ ഉദ്ഘാടനമോ സമാരംഭം കുറിയ്ക്കലോ നടന്നു. ബഹിരാകാശ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് 1800 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഈ 75 ദിവസങ്ങളില്‍ മാത്രം 54 വൈദ്യുത പദ്ധതികളുടെ ഉദ്ഘാടനമോ തറക്കല്ലിടലോ നടന്നു. കക്രപാര്‍ ആണവനിലയത്തിന്റെ രണ്ട് പുതിയ റിയാക്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. കല്‍പ്പാക്കത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ കോര്‍ ലോഡിംഗ് ആരംഭിച്ചു, ഇത് വളരെ വലിയ വിപ്ലവകരമായ പ്രവര്‍ത്തനമാണ്. തെലങ്കാനയില്‍ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം നടന്നു. ജാര്‍ഖണ്ഡില്‍ 1300 മെഗാവാട്ട് താപവൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം നടന്നു. ഉത്തര്‍പ്രദേശില്‍ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിന് തറക്കല്ലിട്ടു. ഉത്തര്‍പ്രദേശില്‍ മാത്രം 300 മെഗാവാട്ട് സtuരോര്‍ജ്ജ പ്ലാന്റിനും തറക്കല്ലിട്ടു. ഇതേ കാലയളവില്‍ ഉത്തര്‍പ്രദേശില്‍ അള്‍ട്രാ മെഗാ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിനും തറക്കല്ലിട്ടു. ഹിമാചല്‍ പ്രദേശില്‍ ഒരു ജലവൈദ്യുത പദ്ധതിക്ക് തറക്കല്ലിട്ടു. തമിഴ്‌നാട്ടില്‍ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ വെസല്‍ പുറത്തിറക്കി. ഉത്തര്‍പ്രദേശിലെ മീററ്റ്-സിംഭവാലി ട്രാന്‍സ്മിഷന്‍ ലൈനുകളുടെ ഉദ്ഘാടനം നടന്നു. കര്‍ണാടകയിലെ കൊപ്പലില്‍ പവനോര്‍ജ്ജ മേഖലയില്‍ നിന്നുള്ള പ്രസരണ ലൈനുകളുടെ ഉദ്ഘാടനം നടന്നു. ഈ 75 ദിവസങ്ങള്‍ക്കുള്ളിലാണ് ഭാരതത്തിന്റെ ഏറ്റവും നീളം കൂടിയ കേബിള്‍ സേ്റ്റ പാലത്തിന്റെ ഉദ്ഘാടനവും നടന്നത്. ലക്ഷദ്വീപിലേക്കുള്ള കടലിനടിയിലെ ഒപ്റ്റിക്കല്‍ കേബിളിന്റെ പ്രവൃത്തിയുടെ പൂര്‍ത്തീകരണവും ഉദ്ഘാടനവും നടന്നു. രാജ്യത്തെ 550 ലധികം റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
33 പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 1500-ലധികം റോഡ്, മേല്‍പ്പാലം, അടിപ്പാത പദ്ധതികളുടെ ഉദ്ഘാടനം നടന്നു. രാജ്യത്തെ 4 നഗരങ്ങളിലായി 7 മെട്രോ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോയുടെ സമ്മാനം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു. തുറമുഖ വികസനത്തിന് 10,000 കോടി രൂപയുടെ 30 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്നു. കഴിഞ്ഞ 75 ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിക്ക് സമാരംഭം കുറിച്ചു. 18,000 സഹകരണ സംഘങ്ങളുടെ കംപ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 21,000 കോടിയിലധികം രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. റിപ്പബ്ലിക് ടിവിയുടെ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്, ഇവയൊക്കെ ഞാന്‍ ഉള്‍പ്പെട്ട പദ്ധതികള്‍ മാത്രമാണെന്നാണ്. പദ്ധതികളുടെ ഉദ്ഘാടനത്തേയും സമാരംഭം കുറിയ്ക്കലിനെയും കുറിച്ച് മാത്രമാണ് ഞാന്‍ പരാമര്‍ശിച്ചത്, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അതൊന്നും ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. ഇതുകൂടാതെ, എന്റെ ഗവണ്‍മെന്റിലെ മറ്റ് മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തിന്റെയും, ബി.ജെ.പി-എന്‍.ഡി.എയുടെ മറ്റ് ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളുടെയും പട്ടിക ഞാന്‍ ഇവിടെ നല്‍കുകയാണെങ്കില്‍, നിങ്ങള്‍ രാവിലെ ചായ ഒരുക്കേണ്ടിവരുമെന്ന് എനിക്ക് സംശയമുണ്ട്. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റിന്റെ വേഗതയുടെയും, തോതിന്റെയും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെയും മറ്റൊരു ഉദാഹരണം ഞാന്‍ നിങ്ങള്‍ക്ക് തരാം. സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട ഒരു പ്രധാന പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചത് നിങ്ങള്‍ക്കറിയാം, അത് ഇപ്പോഴാണ് അനാച്ഛാനദം ചെയ്തത്. പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന ആരംഭിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിന് ബജറ്റിലെ പ്രഖ്യാപനം കഴിഞ്ഞ് നാലാഴ്ചയില്‍ താഴെ സമയം മാത്രമാണ് എടുത്തത്. ഇപ്പോള്‍, ഒരു കോടി സൗരോര്‍ജ്ജമുളള വീടുകള്‍ നിര്‍മ്മിക്കാനുള്ള സര്‍വേകളും ആരംഭിച്ചു. ഈ പദ്ധതിക്ക് കീഴില്‍, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനും അധിക സൗരോര്‍ജ്ജ യൂണിറ്റുകളില്‍ നിന്ന് വരുമാനം ലഭ്യമാക്കാനുമാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഇന്ന്, ഞങ്ങളുടെ ഗവണ്‍മെന്റിന്റെ വേഗതയും വ്യാപ്തിയും നമ്മുടെ രാജ്യത്തെ പൗരന്മാര്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു, അതുകൊണ്ടാണ് അവര്‍ പറയുന്നത്, 'ഏക് ബാര്‍, 400 പാര്‍; ഫിര്‍ ഏക് ബാര്‍, 400 പാര്‍ (ഒരിക്കല്‍ കൂടി, 400-ലധികം സീറ്റുകള്‍)' എന്ന്.


സുഹൃത്തുക്കളെ,
നിങ്ങള്‍ക്കെതിരായ നിഷേധാത്മക പ്രചാരണം നിങ്ങളെ ബാധിക്കില്ലേ? നിരന്തരമായ ആക്രമണങ്ങള്‍ നിങ്ങളെ വിഷമിപ്പിക്കുന്നില്ലേ? എന്ന് ജനങ്ങള്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്. ഈ നിഷേധാത്മക പ്രചാരണങ്ങളെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍, ഞാന്‍ ചെയ്യേണ്ട ജോലിയില്‍ ശ്രദ്ധ നഷ്ടപ്പെടുമെന്ന് ഞാന്‍ അവരോട് പറയുന്നു. കഴിഞ്ഞ 75 ദിവസത്തെ റിപ്പോര്‍ട്ട് കാര്‍ഡ് ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു, എന്നാല്‍ അതേ സമയം, അടുത്ത 25 വര്‍ഷത്തേക്കുള്ള ഒരു മാര്‍ഗ്ഗരേഖയുടെ തിരക്കിലുമാണ് ഞാന്‍. ഓരോ സെക്കന്‍ഡും എനിക്ക് വിലപ്പെട്ടതാണ്. ഈ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലും നമ്മുടെ നേട്ടങ്ങളുമായാണ് ഞങ്ങള്‍ ജനങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ മറുവശത്ത്, പ്രതിപക്ഷ നിരയില്‍ നമ്മള്‍ എന്താണ് കാണുന്നത്? അവിടെ ദേഷ്യം, അധിക്ഷേപങ്ങള്‍, നിരാശ എന്നിവയാണുള്ളത്. അവര്‍ക്ക് പ്രശ്‌നമോ പരിഹാരമോ ഇല്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഏഴു പതിറ്റാണ്ടുകളായി മുദ്രാവാക്യം വിളിച്ചാണ് ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവര്‍ 'ഗരീബി ഹഠാവോ' (ദാരിദ്ര്യം നിര്‍മാര്‍ജനം) എന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു ... ഈ മുദ്രാവാക്യങ്ങളാണ് അവരുടെ യാഥാര്‍ത്ഥ്യം. കഴിഞ്ഞ 10 വര്‍ഷമായി ജനങ്ങള്‍ കാണുന്നത് മുദ്രാവാക്യങ്ങളല്ല, പരിഹാരങ്ങളാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, വളം ഫാക്ടറികള്‍ പുനരാരംഭിക്കല്‍, വൈദ്യുതി നല്‍കല്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഭവന പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, അല്ലെങ്കില്‍ അനുച്‌ഛേദം 370 റദ്ദാക്കല്‍ -- നമ്മുടെ ഗവണ്‍മെന്റ്എല്ലാ മുന്‍ഗണനകളിലും ഒരേസമയം പ്രവര്‍ത്തിക്കുന്നു.


സുഹൃത്തുക്കളെ,
കഠിനമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ റിപ്പബ്ലിക് ടിവിക്ക് ദീര്‍ഘകാല ബന്ധമുണ്ട്. രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നത് (ദി നേഷന്‍ വാണ്‍ഡ്‌സ് ടു നോ)... ഈ ചോദ്യങ്ങളിലൂടെ, ഏറ്റവും ശക്തരായ ആളുകളെപ്പോലും നിങ്ങള്‍ വിയര്‍പ്പിച്ചിട്ടുമുണ്ട്. മുമ്പ്, രാജ്യത്ത് ഉണ്ടായിരുന്ന ഒരു ചോദ്യം: രാഷ്ട്രം ഇന്ന് എവിടെയാണ്, അതിന്റെ അവസ്ഥ എന്താണ്! എന്നാല്‍ , കഴിഞ്ഞ 10 വര്‍ഷങ്ങളായി ഈ ചോദ്യങ്ങള്‍ എങ്ങനെ മാറിയിരിക്കുന്നുവെന്ന് നോക്കൂ! പത്ത് വര്‍ഷം മുമ്പ് ജനങ്ങള്‍ ചോദിച്ചിരുന്നു - നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനി എന്ത് സംഭവിക്കും എന്ന്? ഇന്ന് ജനങ്ങള്‍ ചോദിക്കുന്നു - എത്ര വേഗതയില്‍ നമ്മള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും എന്ന്? പത്ത് വര്‍ഷം മുമ്പ് ജനങ്ങള്‍ പറയുമായിരുന്നു - വികസിത രാജ്യങ്ങളെപ്പോലെ നമുക്ക് എപ്പോഴാണ് സാങ്കേതികവിദ്യ ലഭിക്കുക എന്ന്? ഇന്ന്, വിദേശത്ത് നിന്ന് വരുന്നവരോട് ജനങ്ങള്‍ ചോദിക്കുന്നു - നിങ്ങള്‍ക്ക് അവിടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമില്ലേ എന്ന്? പത്ത് വര്‍ഷം മുമ്പ് ജനങ്ങള്‍ യുവജനങ്ങളോട് ചോദിച്ചിരുന്ന - നിങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന്? ഇന്ന്, ജനങ്ങള്‍ യുവാക്കളോട് ചോദിക്കുന്നു - നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്? പത്ത് വര്‍ഷം മുമ്പ്, വിശകലന വിദഗ്ധര്‍ ചോദിക്കാറുണ്ടായിരുന്നു - എന്തുകൊണ്ടാണ് പണപ്പെരുപ്പം ഇത്ര ഉയര്‍ന്നതെന്ന്? ഇന്ന്, അതേ ആളുകള്‍ ചോദിക്കുന്നു - ആഗോള പ്രതിസന്ധിക്ക് ശേഷവും ഭാരതത്തില്‍ പണപ്പെരുപ്പം എങ്ങനെ നിയന്ത്രണത്തിലായെന്ന്? പത്ത് വര്‍ഷം മുമ്പത്തെ ചോദ്യം - എന്തുകൊണ്ട് വികസനം നടക്കുന്നില്ല എന്നതായിരുന്നു ? ഇന്നത്തെ ചോദ്യം- നമ്മള്‍ എങ്ങനെയാണ് ഇത്ര വേഗത്തില്‍ പുരോഗമിക്കുന്നതെന്നാണ്? മുമ്പ് ജനങ്ങള്‍ ചോദിച്ചിരുന്നത് - ഇപ്പോഹ പുറത്ത് വന്ന തട്ടിപ്പ് ഏതാണെന്നായിരുന്നു? ഇപ്പോള്‍, ചോദിക്കുന്ന ചോദ്യം - ഏത് അഴിമതിക്കാരനെതിരെയാണ് ഇപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ്? മുമ്പ്, മാധ്യമ സഹപ്രവര്‍ത്തകര്‍ ചോദിക്കാറുണ്ടായിരുന്നു - മഹാവിസ്‌ഫോടന പരിഷ്‌കാരങ്ങള്‍ എവിടെയെന്ന് ? ഇന്നത്തെ ചോദ്യം - തെരഞ്ഞെടുപ്പ് സമയത്ത് പോലും പരിഷ്‌കാരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതാണ്? പത്ത് വര്‍ഷം മുമ്പ് ജനങ്ങള്‍ ചോദിച്ചിരുന്നു - ജമ്മു കശ്മീരില്‍ അനുച്‌ഛേദം 370 എപ്പോഴെങ്കിലും നിര്‍ത്തലാക്കുമോയെന്നായിരുന്നു? ഇന്ന്, ചോദിക്കുന്നത് - എത്ര വിനോദസഞ്ചാരികള്‍ കാശ്മീര്‍ സന്ദര്‍ശിച്ചുവെന്നാണ്? കാശ്മീരില്‍ എത്ര നിക്ഷേപം നടത്തിയെന്നാണ്? ഇന്ന് രാവിലെ ഞാന്‍ ശ്രീനഗറിലായിരുന്നു. ഞാന്‍ നിരവധി പുതിയ പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭം കുറിയ്ക്കലും നിര്‍വഹിക്കുകയും ചെയ്തു. എന്റെ സുഹൃത്തുക്കളെ ഇന്ന് അന്തരീക്ഷം മറ്റൊന്നായിരുന്നു. ഈ നാടുമായി എനിക്ക് 40 വര്‍ഷത്തെ ബന്ധമുണ്ട്. ഇന്ന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥയും, വ്യത്യസ്തമായ രൂപവും, സ്വപ്‌നങ്ങളും, ആത്മവിശ്വാസം നിറഞ്ഞ ആളുകളെ ഞാന്‍ കണ്ടു.

സുഹൃത്തുക്കളെ,
ദുര്‍ബലരെന്ന് കരുതുന്നവരെ ഒരു ബാധ്യതയായി ഗവണ്‍മെന്റുകള്‍ ദശാബ്ദങ്ങളായി, ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അവരുടെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് - മറ്റാരുടെ കൂടെ നില്‍ക്കാത്തവരുടെ കൂടെയാണ് മോദി നില്‍ക്കുന്നതെന്ന്. വികസനംകാംക്ഷിക്കുന്ന ജില്ലകളുടെ ഉദാഹരണം എടുക്കുക. ദശലക്ഷക്കണക്കിന് പൗരന്മാര്‍ താമസിക്കുന്ന ഈ ജില്ലകളെ വര്‍ഷങ്ങളോളം വിധിയെ ആശ്രയിക്കാനായി ഉപേക്ഷിക്കുകയും പിന്നാക്ക പ്രദേശങ്ങള്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു. നമ്മുടെ ഗവണ്‍മെന്റ് ചിന്താഗതിയില്‍ മാറ്റം വരുത്തുക മാത്രമല്ല, സമീപനത്തിലും മാറ്റം വരുത്തുകയും അതുവഴി അവരുടെ വിധി മാറ്റുകയും ചെയ്തു. നമ്മുടെ അതിര്‍ത്തി ജില്ലകളില്‍ താമസിക്കുന്നവരുടെ അവസ്ഥയും സമാനമായിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ വികസിപ്പിക്കേണ്ടന്നതായിരുന്നു നമ്മുടെ മുന്‍ ഗവണ്‍മെന്റുകളുടെ നയം. ''വികസനം വേണ്ട'' എന്ന് ഉദ്യോഗസ്ഥര്‍ പറയും. ഈ നയം കാരണം, അവിടെ താമസിച്ചിരുന്നവരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു, ഇത് ഒഴിഞ്ഞുപോക്കിന് കാരണമായി. ഞങ്ങള്‍ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ആരംഭിച്ചു, അതുവഴി ജനങ്ങളെ ശാക്തീകരിക്കാനും പ്രദേശങ്ങളുടെ അവസ്ഥ മാറാനും കഴിഞ്ഞു. ദിവ്യാംഗരുടെ ഉദാഹരണം നോക്കൂ. വോട്ട് ബാങ്കായി പരിഗണിക്കാത്തതിനാല്‍ വര്‍ഷങ്ങളായി ആരും ഇവരെ ശ്രദ്ധിച്ചിരുന്നില്ല. എല്ലാ മേഖലയിലും ഞങ്ങള്‍ ദിവ്യാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക മാത്രമല്ല, ജനങ്ങളുടെ ചിന്താഗതി മാറ്റുകയും ചെയ്തു. അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം, ഈ പ്രേക്ഷകര്‍ക്ക് ഒരു കൗതുകം പോലും ഉണ്ടായേക്കാം. നമ്മുടെ സംസ്ഥാനങ്ങളില്‍, ഭാഷകള്‍ അതിന്റേതായ സ്വന്തം രീതിയിലാണ് വികസിച്ചതും വൈവിദ്ധ്യങ്ങള്‍ അഭിമാനകരവുമാണ്. എന്നാല്‍ കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ടുള്ള നമ്മുടെ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്ക് ചിഹ്‌നഭാഷ ആവശ്യമാണ്. നമ്മുടെ രാജ്യത്ത് ചിഹ്‌നഭാഷകള്‍ വളരെ വ്യത്യാസപ്പെട്ടിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇനി പറയുക, ഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ ജയ്പൂരിലേക്ക് പോകുകയും മറ്റേയാള്‍ വ്യത്യസ്തമായ അടയാളങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്താല്‍, അദ്ദേഹത്തിന് എന്ത് സംഭവിക്കും? സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഈ നേട്ടം കൈവരിച്ചു. ഈ പ്രവര്‍ത്തനത്തിനായി ഞാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു, ഇന്ന്, രാജ്യത്തുടനീളമുള്ള എന്റെ ദിവ്യാംഗ പൗരന്മാരെ ഒരേ തരത്തിലുള്ള അടയാളങ്ങള്‍ പഠിപ്പിക്കുന്നു. ആളുകള്‍ക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ സംവേദനക്ഷമമായ ആയ ഒരു ഗവണ്‍മെന്റ് ഉള്ളപ്പോള്‍, അതിന്റെ ചിന്തയും സമീപനവും വേരൂന്നിയിരിക്കുന്നത് താഴേത്തട്ടും ജനങ്ങളുമായും ബന്ധപ്പെട്ടവയിലായിരിക്കും. നോക്കൂ, ഇന്ന് ദിവ്യാംഗങ്ങളോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കുന്നു.
പൊതു അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും വാസ്തുവിദ്യയുടെ രൂപകല്‍പ്പനയും ദിവ്യാംഗ ജനതയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് നടക്കുന്നതും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പ്രാധാന്യം നല്‍കാത്ത നിരവധി പ്രത്യേക ഗ്രൂപ്പുകളും കൂട്ടായ്മകളും ഇവിടെയുണ്ട്. അങ്ങനെ അലഞ്ഞുതിരിയുന്ന ഗോത്രങ്ങള്‍ക്കായി ഞങ്ങള്‍ പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ടാക്കി. നമ്മുടെ ദശലക്ഷക്കണക്കിന് വരുന്ന തെരുവു കച്ചവടക്കാരെ കുറിച്ച് ആരും ചിന്തിച്ചില്ല. എന്നാല്‍ കൊറോണയുടെ കാലത്ത് അവര്‍ക്കായി പ്രധാനമന്ത്രി സ്വാനിധി പദ്ധതിക്ക് നമ്മുടെ ഗവണ്‍മെന്റ് രൂപം നല്‍കി. നമ്മള്‍ ഇപ്പോള്‍ വിശ്വകര്‍മ്മജര്‍ എന്ന് വിളിക്കുന്ന നമ്മുടെ വിദഗ്ദ്ധരായ കലാകാരന്മാരെ ആരും ശ്രദ്ധിച്ചില്ല. ഈ വിഭാഗം വൈദഗ്ധ്യം മുതല്‍ ഫണ്ടിംഗ് വരെ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കി! കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ 13,000 കോടി രൂപയാണ് ഈ മുന്‍കൈയ്ക്കായി ചെലവഴിക്കുന്നത്.

സുഹൃത്തുക്കളെ,
ഓരോ നേട്ടത്തിനും പിന്നിലും കഠിനാദ്ധ്വാനത്തിന്റെയും കാഴ്ചപ്പാടിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒരു പ്രായണമുണ്ടായിരിക്കുമെന്ന് റിപ്പബ്ലിക് ടിവി ടീമിന് അറിയാം. അതേക്കുറിച്ചുള്ള ഒരു ചെറിയ ട്രെയിലറും അര്‍ണബ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ഭാരതവും അതിന്റെ യാത്രയില്‍ അതിവേഗം മുന്നേറുകയാണ്. അടുത്ത ദശകത്തില്‍, ഭാരതം മുന്‍പൊന്നുമില്ലാത്ത ഉയരങ്ങളിലെത്തും, അത് സങ്കല്‍പ്പിക്കാനാവാത്തതായിരിക്കും. ഇതും മോദിയുടെ ഉറപ്പാണ്.


സുഹൃത്തുക്കളെ,
നിങ്ങളും ഒരു ആഗോള വീക്ഷണത്തോടെ മുന്നോട്ട് പോകുന്നുവെന്നത് എനിക്ക് ഇഷ്ടമായി. എനിക്ക് ആത്മവിശ്വാസമുണ്ട്, എന്നാല്‍ നിങ്ങള്‍ പറഞ്ഞത്, റോയല്‍റ്റി കൂടാതെ എനിക്ക് ഒന്നോ രണ്ടോ നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും. എനിക്ക് റോയല്‍റ്റി ഒന്നും ആവശ്യമില്ല. നോക്കൂ, സംസ്ഥാനങ്ങള്‍ക്കായി നിങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന ചാനലുകള്‍. നിങ്ങള്‍ അവ ഒന്നിനുപുറകെ ഒന്നായി തുടരുകയാണെങ്കില്‍, അത് നന്നായി വരില്ല. അടിസ്ഥാനപരമായി, എന്റെ ചിന്താരീതി വ്യത്യസ്തമാണ്, അതിനാല്‍ ഞാന്‍ പറയുന്നു. നിങ്ങള്‍ ഒരു സമര്‍പ്പിത ചാനല്‍ സൃഷ്ടിക്കുക, അതില്‍ രണ്ട് മണിക്കൂര്‍ ഗുജറാത്തി വാര്‍ത്തകള്‍ക്കും രണ്ട് മണിക്കൂര്‍ ബംഗാളി വാര്‍ത്തകള്‍ക്കും രണ്ട് മണിക്കൂര്‍ മലയാളം വാര്‍ത്തകള്‍ക്കും ഒരേ ചാനലില്‍ സമയം നീക്കിവയ്ക്കുക. ഇപ്പോള്‍ ഗൂഗിള്‍ ഗുരു നിങ്ങള്‍ക്ക് വിവര്‍ത്തനങ്ങളും നല്‍കും. കൂടാതെ നിര്‍മ്മിത ബുദ്ധി (എ.ഐ) ലോകത്തേയ്ക്ക് രാജ്യത്തെ ഞാന്‍ കുറച്ചുകൂടി മുന്നേറ്റുകയാണ്. ഇപ്പോള്‍, എട്ട് മുതല്‍ ഒമ്പത് വരെ ഭാഷകളിലുള്ള എന്റെ പ്രസംഗങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാണ്. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നതുപോലെ, എന്റെ പ്രസംഗം ഉടന്‍ തന്നെ എല്ലാ ഭാഷകളിലും ലഭ്യമാകും. അത് തമിഴിലായാലും പഞ്ചാബിയിലായാലും. എന്താണ് വേണ്ടതെന്നാല്‍, നിങ്ങളുടെ പ്രധാന ടീം ഈ പ്രക്രിയയില്‍ തയ്യാറായിരിക്കണം. കോര്‍ ടീം കൂടുതല്‍ തയ്യാറെടുക്കുമ്പോള്‍, അത് കൂടുതല്‍ സാമ്പത്തികമായി ലാഭകരമാകും, തുടര്‍ന്ന് 15 ദിവസത്തിന് ശേഷം അത് സമര്‍പ്പിക്കുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു ദിവസം ആറ് സംസ്ഥാനങ്ങളില്‍ ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാത്തത്? സമയം നിശ്ചയിക്കുക. സാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമല്ല. മറ്റൊരു കാര്യം, നിങ്ങള്‍ ഒരു ആഗോള ചാനല്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. എല്ലാവരും നിങ്ങളുടെ ചാനല്‍ കാണണമെന്ന് നിര്‍ബന്ധമില്ല. തുടക്കത്തില്‍, നിങ്ങള്‍ക്ക് സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഒരു വാര്‍ത്താ ഏജന്‍സി ആരംഭിക്കാം. ഇത് മാലിദ്വീപിലെ ആളുകളെ സഹായിക്കും. നാഷിദ് എന്റെ വളരെ പഴയ സുഹൃത്താണ്, അതിനാല്‍ എനിക്ക് അദ്ദേഹത്തോട് എന്തും ചോദിക്കാം. ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആളുകള്‍ക്ക് താല്‍പ്പര്യമുള്ളതിനാല്‍ അത് ആരംഭിക്കുന്നതിന് നിങ്ങള്‍ സാര്‍ക്ക് രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ക്ക് അവരുടെ ഭാഷയെ അടിസ്ഥാനമാക്കി പരിപാടികള്‍ നടത്താന്‍ കഴിയും. ക്രമേണ, നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കും. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ ചെയ്യും, എന്നിട്ട് അഞ്ച് വര്‍ഷത്തേക്ക് എം.ജി.എന്‍.ആര്‍.ഇ.ജി.എ യുടെ വിജയത്തെ ഞാന്‍ അഭിനന്ദിക്കും എന്നതുപോലെയല്ല. രാജ്യം അങ്ങനെ പ്രവര്‍ത്തിക്കില്ല, സര്‍. രാജ്യം അതിവേഗം നീങ്ങും, രാജ്യത്തിന് പ്രധാന ജോലികള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്തിന് വിഷമിക്കണം? എനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം, പക്ഷേ എനിക്ക് വിഷമമില്ല. ശരി, ആശംസകള്‍, വളരെയധികം നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു .

--NS--


(Release ID: 2014955) Visitor Counter : 80