പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
2024 ഫെബ്രുവരിയിൽ അധികാരമേറ്റശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെയ്ക്കു പ്രധാനമന്ത്രി മോദി സ്വാഗതമോതി
സവിശേഷവും അതുല്യവുമായ ഉഭയകക്ഷിസൗഹൃദത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു
ഭൂട്ടാൻ ജനതയുടെ വികസനത്തിനായി ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതും മൂല്യവത്തായതുമായ കൂട്ടാളിയാണ് ഇന്ത്യയെന്നു ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ
അടുത്തവാരം ഭൂട്ടാൻ സന്ദർശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചു
प्रविष्टि तिथि:
15 MAR 2024 10:22AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഡഷോ ഷെറിങ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗികസന്ദർശനത്തിനായാണു ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്. 2024 ഫെബ്രുവരിയിൽ അധികാരമേറ്റശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശസന്ദർശനമാണിത്.
അടിസ്ഥാനസൗകര്യവികസനം, സമ്പർക്കസൗകര്യം, ഊർജം, ജലവൈദ്യുതസഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം, വികസനസഹകരണം തുടങ്ങി ഉഭയകക്ഷിസഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. സവിശേഷവും അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ കരുത്തേകുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. ഭൂട്ടാന്റെ വികസനമുൻഗണനകളിൽ ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതും മൂല്യവത്തായതുമായ കൂട്ടാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ഭൂട്ടാൻ പ്രധാനമന്ത്രി ഗാഢമായി അഭിനന്ദിച്ചു.
അടുത്ത വാരം ഭൂട്ടാൻ സന്ദർശിക്കുന്നതിനായി, ഭൂട്ടാൻ രാജാവിന്റെ പേരിൽ, പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചു.
--NK--
(रिलीज़ आईडी: 2014814)
आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada