വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രസാർ ഭാരതിയുടെ വാർത്ത പങ്കിടൽ സംവിധാനമായ ' പ്രസാർ ഭാരതി - ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ( പിബി ശബ്ദ് -PB-SHABD) കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു

Posted On: 13 MAR 2024 4:57PM by PIB Thiruvananthpuram

ന്യൂഡൽഹി - 13 മാർച്ച് 2024

 

ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന്,പ്രസാർ ഭാരതിയുടെ വാർത്ത പങ്കിടൽ സേവനമായ PB-SHABD, ഡിഡി ന്യൂസ്, ആകാശവാണി ന്യൂസ് എന്നിവയുടെ വെബ്‌സൈറ്റുകൾ, നവീകരിച്ച ന്യൂസ് ഓൺ എയർ മൊബൈൽ ആപ്പ് എന്നിവ ഉദ്ഘാടനം ചെയ്തു. 

 

 'പി ബി ശബ്ദ്' വഴി അമ്പത് വിഭാഗങ്ങളിലായി എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും ആദ്യ വർഷം വാർത്തകൾ സൗജന്യമായി നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി അറിയിച്ചു. വാർത്താ സ്ഥാപനങ്ങൾക്ക് , വാർത്താ ഉള്ളടക്കത്തിൻ്റെ ഒരൊറ്റ കേന്ദ്രഉറവിടമായി PB-SHABD വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

വിപുലമായ മൊബൈൽ കണക്റ്റിവിറ്റിയുടെ യുഗത്തിലും ആകാശവാണി വളരെ പ്രസക്തമായി തുടരുകയാണെന്നും ഗവൺമെന്റ് പദ്ധതികളെയും നയങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ ഉറവിടമാണിതെന്നും ശ്രീ ഠാക്കൂർ പറഞ്ഞു. ന്യൂസ് ഓൺ എയർ മൊബൈൽ ആപ്പിന് നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടായിരിക്കും. കൗതുകകരമായ വാർത്തകൾ കേൾക്കാനും ദൈനംദിന, പ്രതിവാര പ്രത്യേക പ്രക്ഷേപണങ്ങൾ ആസ്വദിക്കാനും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും . ദേശീയ, അന്തർദേശീയ വാർത്തകൾ, വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് & സമ്പദ്‌വ്യവസ്ഥ, ശാസ്ത്ര സാങ്കേതികവിദ്യ , കായികം, പരിസ്ഥിതി, അഭിപ്രായങ്ങൾ എന്നിവയുടെ വിഭാഗങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുന്നു.

 

 മാധ്യമ രംഗത്ത് നിന്നുള്ള വരിക്കാർക്ക് വീഡിയോ, ഓഡിയോ, ടെക്‌സ്‌റ്റ്, ഫോട്ടോ, തുടങ്ങി വിവിധ രൂപങ്ങളിലൂടെ പ്രതിദിന വാർത്താ ഫീഡുകൾ നൽകുന്നതിനായി പിബി ശബ്ദ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പ്രസാർ ഭാരതി റിപ്പോർട്ടർമാർ, ലേഖകർ, സ്ട്രിംഗർമാർ എന്നിവരുടെ വിപുലമായ ശൃംഖലയാൽ പ്രവർത്തിക്കുന്ന ഈ സേവനം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കും . വിശദാംശങ്ങൾ https://shabd.prasarbharati.org/ ൽ ലഭ്യമാണ്



(Release ID: 2014426) Visitor Counter : 66