മന്ത്രിസഭ

സംയോജിത രോഗ നിയന്ത്രണത്തിനും മഹാമാരി മുന്നൊരുക്കങ്ങള്‍ക്കുമായി നാഷണല്‍ വണ്‍ ഹെല്‍ത്ത് മിഷന് നേതൃത്വം നല്‍കാന്‍ നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 29 FEB 2024 3:40PM by PIB Thiruvananthpuram

നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിന്റെ ഡയറക്ടറായി ലെവല്‍ 15 ശമ്പള  തസ്തികയിൽ സയന്റിസ്റ്റ് - എച്ച് തലത്തില്‍ ഒരു തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മനുഷ്യന്‍, മൃഗം, സസ്യം, പാരിസ്ഥിതിക മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംയോജിത രോഗ നിയന്ത്രണവും പകര്‍ച്ചവ്യാധി തയ്യാറെടുപ്പും നടത്തുന്ന നാഷണല്‍ വണ്‍ ഹെല്‍ത്ത് മിഷന്റെ ബഹുതസല മള്‍ട്ടി-മിനിസ്റ്റീരിയല്‍, മള്‍ട്ടി-സെക്ടറല്‍ ദൗത്യ ഡയറക്ടറുടെ ചുമതലയും പ്രസ്തുത തസ്തികയിൽ പ്രവേശിക്കുന്നയാൾ വഹിക്കും.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍:

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിന് തസ്തിക 15 ശമ്പള തലത്തില്‍ (1,82,000 - 2,24,100 രൂപ) ഡയറക്ടര്‍ സയന്റിസ്റ്റ് 'എച്ച്'സൃഷ്ടിക്കുന്നത് ഏകദേശം 35.59 ലക്ഷം രൂപ
വാര്‍ഷിക സാമ്പത്തിക ബാധ്യത വരുത്തും.

നടപ്പാക്കല്‍ രീതിയും ലക്ഷ്യങ്ങളും:

മനുഷ്യന്‍, മൃഗം, സസ്യം, പരിസ്ഥിതി മേഖലകളെ ഒരുമിച്ച് കൊണ്ടുവന്ന് സംയോജിത രോഗ നിയന്ത്രണത്തിനും പകര്‍ച്ചവ്യാധി തയ്യാറെടുപ്പിനുമുള്ള ബഹുതല (മള്‍ട്ടി മിനിസ്റ്റീരിയല്‍, മള്‍ട്ടി സെക്ടറല്‍) ദൗത്യ ഡയറക്ടറായി നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വണ്‍ ഹെല്‍ത്തിന്റെ ഡയറക്ടര്‍ പ്രവര്‍ത്തിക്കും. ദേശീയ വണ്‍ ഹെല്‍ത്ത് മിഷനുവേണ്ടി സംയോജിത രോഗങ്ങളുടെയും മഹാമാരി മുന്നൊരുക്കത്തിന്റെയും തയ്യാറെടുപ്പുകള്‍ക്കുള്ള ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി 2024 ജനുവരി 1ന് അംഗീകരിച്ചിട്ടുണ്ട്. തൊഴിലവസര സാധ്യതകള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് ഒരു ആരോഗ്യ സമീപനം സ്ഥാപനവല്‍ക്കരിച്ചുകൊണ്ട് സംയോജിത രോഗ നിയന്ത്രണത്തിനും മഹാമാരി തയ്യാറെടുപ്പിനും ദേശീയ ആരോഗ്യ ദൗത്യം ഇന്ത്യയെ സഹായിക്കും. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം, സമഗ്രമായും സുസ്ഥിരമായും അഭിസംബോധന ചെയ്യുന്നതിനുള്ള സഹകരണം വളര്‍ത്തിയെടുക്കുന്നതിലൂടെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിലവിലുള്ള ആസൂത്രിത പരിപാടികളെ ഇത് പ്രയോജനപ്പെടുത്തും.

പശ്ചാത്തലം:

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, നിപ്പ, എച്ച്5എന്‍1 ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, സാര്‍സ് കൊവിഡ് തുടങ്ങിയ നിരവധി പകര്‍ച്ചവ്യാധികള്‍ അന്താരാഷ്ട്ര തലത്തില്‍ അത്യാഹിതങ്ങള്‍ സൃഷ്ടിച്ചു. കൂടാതെ, കന്നുകാലികളിലെ കുളമ്പു രോഗം, വായ രോഗം, ത്വക്ക് രോഗം, പന്നികളിലെ ആഫ്രിക്കന്‍ പന്നിപ്പനി തുടങ്ങിയ മൃഗങ്ങളുടെ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് കര്‍ഷകരുടെ സാമ്പത്തിക ക്ഷേമത്തെയും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ഈ രോഗങ്ങള്‍ വന്യജീവികളെയും ബാധിക്കുകയും അവയുടെ സംരക്ഷണത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.


അതിനാല്‍ 'എല്ലാവര്‍ക്കും ആരോഗ്യവും ക്ഷേമവും' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമഗ്രവും സംയോജിതവുമായ, 'ഒരു ആരോഗ്യം' അടിസ്ഥാനമാക്കിയുള്ള സമീപനം ആവശ്യമാണ്. ഇത് പരിഗണിച്ച്, 13 ഗവണ്‍മെന്റ് വകുപ്പുകളുടെ സഹകരണത്തോടെ 'നാഷണല്‍ വണ്‍ ഹെല്‍ത്ത് മിഷന്റെ' രൂപത്തില്‍ ഒരു സംയോജിത ചട്ടക്കൂട് രൂപീകരിച്ചു, അത് മുന്‍ഗണനയുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും. അതായത്, മുന്‍കൂട്ടി കണ്ടെത്തുന്നതിനായി മേഖലകളിലുടനീളം സംയോജിതവും സമഗ്രവുമായ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
പകര്‍ച്ചവ്യാധികള്‍, മഹാമാരികള്‍ എന്നിവക്കെതിരേ 'വണ്‍ ഹെല്‍ത്ത്' സമീപനം പിന്തുടരുകയും വാക്‌സിനുകള്‍, ജനിതക ഉപകരണങ്ങള്‍ മുതലായവ പോലുള്ള അതിവേഗ പ്രതിരോധ നടപടികള്‍ക്കായി ലക്ഷ്യം വച്ച ഗവേഷണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്മാപ്പ് വികസിപ്പിക്കുകയും ചെയ്യും.

 

NK



(Release ID: 2010236) Visitor Counter : 65