പ്രധാനമന്ത്രിയുടെ ഓഫീസ്
‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ എന്ന ക്യാമ്പെയിനിൻ്റെ സന്ദേശം ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിൽ പ്രചരിപ്പിക്കാൻ എല്ലാ മേഖലകളിലുമുള്ള ആളുകളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
प्रविष्टि तिथि:
27 FEB 2024 1:25PM by PIB Thiruvananthpuram
‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ എന്ന ക്യാമ്പെയിനിൻ്റെ സന്ദേശം ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിൽ പ്രചരിപ്പിക്കാൻ എല്ലാ മേഖലകളിലുമുള്ള ആളുകളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.
ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിൽ അവബോധം വളർത്താനും യുവ വോട്ടർമാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ എന്ന പേരിലുള്ള കാമ്പെയ്ൻ നടക്കുന്നത്.
കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂർ മേരാ പെഹ്‌ല വോട്ട് ദേശ് കെ ലിയേ ഗാനം തൻ്റെ എക്‌സ് ഹാൻഡിലിൽ പങ്കിടുകയും എല്ലാവരോടും അത് പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്രമന്ത്രിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; “നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ പങ്കാളിത്തമുള്ളതാക്കാം. ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളോട്, അവരുടെ സ്വന്തം ശൈലിയിൽ, ആദ്യമായി വോട്ടുചെയ്യുന്നവർക്കിടയിൽ സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു - #MeraPehlaVoteDeshKeLiye!"
SK
(रिलीज़ आईडी: 2009330)
आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Tamil
,
Marathi
,
Khasi
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia