പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏറ്റവും വലിയ ഗോത്രോത്സവമായ സമ്മക്ക-സാരക്ക മേടാരം ജാത്തരയുടെ ആരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 21 FEB 2024 10:30AM by PIB Thiruvananthpuram

ഏറ്റവും വലിയ ഗോത്രോത്സവങ്ങളിലൊന്നായ സമ്മക്ക-സാരക്ക മേടാരം ജാത്തരയുടെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ മോദി സമ്മക്ക-സാരക്കയ്ക്ക് ആദരവ് അർപ്പിക്കുകയും അവർ പ്രകടിപ്പിക്കുന്ന ഐക്യത്തെയും വീര്യത്തെയും അനുസ്മരിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"ഏറ്റവും വലിയ ഗോത്രോത്സവങ്ങളിൽ ഒന്നായ സമ്മക്ക-സാരക്ക മേടാരം ജാത്തരയുടെ ആരംഭത്തിന് ആശംസകൾ. നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെ സ്ഥായിയായ ചൈതന്യത്തിൻ്റെ ഉജ്ജ്വലമായ പ്രകടനമാണിത്. ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും സാമുദായിക ഒരുമയുടെയും മഹത്തായ സമന്വയമാണ് ഈ ജാത്തര. നാം സമ്മക്ക-സാരക്കയെ വണങ്ങുകയും അവർ പ്രകടിപ്പിക്കുന്ന ഐക്യത്തിൻ്റെയും വീര്യത്തിൻ്റെയും ആശയത്തെ സ്മരിക്കുകയും ചെയ്യുന്നു."

 

 

***

--SK--

(Release ID: 2007579) Visitor Counter : 58