പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ട്രോഫി നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 18 FEB 2024 9:39PM by PIB Thiruvananthpuram

ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ട്രോഫി നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കായിക രംഗത്ത് മികവ് പുലർത്തിയതിന് നാരിശക്തിയെ അദ്ദേഹം അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "ഒരു ചരിത്ര നേട്ടം! ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ആദ്യമായി വനിതാ ടീം ട്രോഫി നേടിയ മികവുറ്റ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായികതാരങ്ങളെ പ്രചോദിപ്പിക്കും.

നമ്മുടെ നാരി ശക്തി വിവിധ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നു എന്നത് അഭിമാനകരമാണ്."

 

SK

(Release ID: 2006958) Visitor Counter : 63