മന്ത്രിസഭ
azadi ka amrit mahotsav

മത്സ്യബന്ധന-ജലക്കൃഷി അടിസ്ഥാനസൗകര്യ വികസനനിധിയുടെ (എഫ്ഐഡിഎഫ്) കാലാവധി നീട്ടുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അനുമതി

Posted On: 08 FEB 2024 9:04PM by PIB Thiruvananthpuram

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാനസൗകര്യ വികസന നിധി (എഫ്ഐഡിഎഫ്) 2025-26 വരെ 3 വർഷത്തേക്ക് കൂടി നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര ഗവണ്മെന്റ് 2018-19ലാണ് 7522.48 കോടി രൂപയുടെ മത്സ്യബന്ധന-ജലക്കൃഷി അടിസ്ഥാനസൗകര്യ വികസന നിധിക്കു (എഫ്ഐഡിഎഫ്) രൂപംനൽകിയത്. 2018-19 മുതൽ 2022-23 വരെയുള്ള കാലയളവിൽ മത്സ്യബന്ധന മേഖലയിൽ വിവിധ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി 5588.63 കോടി രൂപ മുതൽ മുടക്കിൽ 121 മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് അംഗീകാരം നൽകി.  മത്സ്യബന്ധന ഹാർബറുകൾ, ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, ഐസ് പ്ലാന്റുകൾ, ശീതസംഭരണി, മത്സ്യങ്ങൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങൾ, സംയോജിത ശീതശൃംഖല, ആധുനിക മത്സ്യച്ചന്തകൾ, ബ്രൂഡ് ബാങ്കുകൾ, ഹാച്ചറികൾ, അക്വാകൾച്ചർ വികസനം, ഫിഷ് സീഡ് ഫാമുകൾ, അത്യാധുനിക മത്സ്യബന്ധന പരിശീലന കേന്ദ്രങ്ങൾ, മത്സ്യ സംസ്കരണ യൂണിറ്റുകൾ, മത്സ്യത്തീറ്റ മില്ലുകൾ / പ്ലാന്റുകൾ, സംഭരണിയിലെ കേജ് കൾച്ചർ തുടങ്ങി മത്സ്യബന്ധന മേഖലയിലെ വിവിധ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എഫ്ഐഡിഎഫ് വിപുലീകരിക്കുന്നത് കൂടുതൽ വേഗത്തിലാക്കും. ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ, പരിശോധന ലബോറട്ടറികൾ, മാരികൾച്ചർ, അക്വാട്ടിക് ക്വാറന്റൈൻ സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ദേശീയ കാർഷിക-ഗ്രാമ വികസന ബാങ്ക് (നബാ‍ർഡ്), ദേശീയ സഹകരണ വികസന കോ‍ർപ്പറേഷൻ (എൻസിഡിസി), മുഴുവൻ ഷെഡ്യൂൾഡ് ‍ബാങ്കുകൾ എന്നിവ വഴി മത്സ്യബന്ധന മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി സംസ്ഥാന ഗവണ്മെന്റുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള അർഹരായ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നത് തുടരും. പ്രതിവർഷം 5 ശതമാനത്തിൽ കുറയാത്ത പലിശ നിരക്കിൽ എൻഎൽഇകൾക്ക് ഇളവ് ധനസഹായം നൽകുന്നതിന് 2 വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 12 വർഷത്തെ തിരിച്ചടവ് കാലയളവിൽ ഇന്ത്യാ ഗവൺമെന്റ് പ്രതിവർഷം 3% വരെ പലിശ ഇളവ് നൽകുന്നു.

മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ അടിസ്ഥാനസൗകര്യ വികസന നിധിയുടെ നിലവിലുള്ള വായ്പ ഉറപ്പു നിധിയിൽ നിന്ന് സംരംഭകർ, വ്യക്തിഗത കർഷകർ, സഹകരണ സംഘങ്ങൾ എന്നിവരുടെ പദ്ധതികൾക്ക് ഇന്ത്യാ ഗവൺമെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി സൗകര്യവും നൽകുന്നു.

സംസ്ഥാന ഗവണ്മെന്റുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ, സംസ്ഥാന ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ, സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങൾ, ഗവണ്മെന്റ് സ്പോൺസർ ചെയ്ത- പിന്തുണയ്ക്കുന്ന സംഘടനകൾ, മത്സ്യബന്ധന സഹകരണ ഫെഡറേഷനുകൾ, സഹകരണ സംഘങ്ങൾ, മത്സ്യ കർഷകരുടെയും മത്സ്യ ഉൽപ്പന്നങ്ങളുടെയും കൂട്ടായ സംഘങ്ങൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ, സ്വയംസഹായസംഘങ്ങൾ (എസ്എച്ച്ജി), ഗവണ്മെന്റ് ഇതര സംഘടനകൾ (എൻജിഒകൾ), സ്ത്രീകളും അവരുടെ സംരംഭകരും, സ്വകാര്യ കമ്പനികൾ, സംരംഭകർ എന്നിവരാണ് എഫ്ഐഡിഎഫിന് കീഴിൽ യോഗ്യതയുള്ള സ്ഥാപനങ്ങൾ.

8100 ലധികം മത്സ്യബന്ധന കപ്പലുകൾക്ക് സുരക്ഷിതമായ ലാൻഡിംഗ്, ബെർത്തിങ് സൗകര്യങ്ങൾ, 1.09 ലക്ഷം ടൺ ഫിഷ് ലാൻഡിംഗ് വർധിപ്പിക്കൽ, 3.3 ലക്ഷം മത്സ്യത്തൊഴിലാളികൾക്കും മറ്റ് പങ്കാളികൾക്കും പ്രയോജനം ചെയ്യൽ, 2.5 ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ 27 പദ്ധതികൾ.
കൂടാതെ, എഫ്ഐഡിഎഫിന്റെ വിപുലീകരണം സാമ്പത്തിക സ്രോതസ്സുകളെ കൂടുതൽ പ്രയോജനപ്പെടുത്തുകയും പൊതു-സ്വകാര്യ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിനും ജലക്കൃഷിക്കുമുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമ്പത്തിക വികസനവും മത്സ്യബന്ധന-ജലക്കൃഷിമേഖലയുടെ വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.  മത്സ്യബന്ധനത്തിനും ജലക്കൃഷിക്കുമായി ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് എഫ്ഐഡിഎഫ് പിന്തുണ നൽകുക മാത്രമല്ല, പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ), കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) എന്നിവയുടെ നേട്ടങ്ങളെ സംയോജിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യും, കൂടാതെ കൂടുതൽ പങ്കാളികളെ കൊണ്ടുവരുന്നതിനും നിക്ഷേപങ്ങൾ, തൊഴിലവസരങ്ങൾ, മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കൽ, പരിവർത്തനം എന്നിവയ്ക്കുള്ള പ്രധാന പദ്ധതിയാക്കുകയും ചെയ്യും.

--NK--


(Release ID: 2004238) Visitor Counter : 107