ധനകാര്യ മന്ത്രാലയം

നാരി ശക്തിക്ക് ആക്കം

Posted On: 01 FEB 2024 12:41PM by PIB Thiruvananthpuram

 

ന്യൂഡൽഹി : 01 ഫെബ്രുവരി 2024

കഴിഞ്ഞ 10 വർഷങ്ങളായി സംരംഭകത്വം,അനായാസകരമായ ജീവിതം, അന്തസ്സ് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൈവന്നതായി 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ പറഞ്ഞു

 വനിതാ സംരംഭകർക്ക് മുപ്പത് കോടിയുടെ മുദ്രാ യോജന വായ്പകൾ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പത്തുവർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വനിതാ പ്രവേശനം ഇരുപത്തിയെട്ട് ശതമാനം വർധിച്ചു. STEM കോഴ്‌സുകളിൽ, രജിസ്റ്റർ ചെയ്യുന്നതിൽ നാൽപ്പത്തിമൂന്ന് ശതമാനം പെൺകുട്ടികളും സ്ത്രീകളുമാണ് - ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ നടപടികളെല്ലാം തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിൽ പ്രതിഫലിക്കുന്നു.

മുത്തലാഖ് നിയമവിരുദ്ധമാക്കുക, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുക, ഗ്രാമപ്രദേശങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ എഴുപത് ശതമാനത്തിലധികം വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് ഒറ്റയ്‌ക്കോ സംയുക്തമായോ നൽകുക എന്നിവ വഴി അവരുടെ അന്തസ്സ് വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു.

 
SKY


(Release ID: 2001300) Visitor Counter : 61