ധനകാര്യ മന്ത്രാലയം
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യാ വളര്‍ച്ചയും ജനസംഖ്യാപരമായ മാറ്റങ്ങളും 'വികസിത് ഭാരത് ' എന്ന ലക്ഷ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നു
Posted On:
01 FEB 2024 12:43PM by PIB Thiruvananthpuram
ന്യൂഡൽഹി : 01 ഫെബ്രുവരി 2024
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യാ വളര്‍ച്ചയും ജനസംഖ്യാപരമായ മാറ്റങ്ങളും 'വികസിത് ഭാരത് ' എന്ന ലക്ഷ്യത്തിനു വെല്ലുവിളിയാണെന്നു കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍. 2024-25ലെ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
ജനസംഖ്യാ വര്‍ദ്ധനയും ജനസംഖ്യാപരമായ മാറ്റങ്ങളും മൂലം ഉണ്ടാകുന്ന വെല്ലുവിളികള്‍ സമഗ്രമായി പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു. മുകളില്‍ പറഞ്ഞ വെല്ലുവിളികള്‍ മറികടക്കുന്നതിനാവശ്യമായി ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
SKY
(Release ID: 2001225)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu