വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷ പേ ചർച്ച 2024 ന് മുന്നോടിയായി രാജ്യവ്യാപകമായി നടന്ന ചിത്രരചനാ മത്സരത്തിൽ 60,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു

Posted On: 24 JAN 2024 2:07PM by PIB Thiruvananthpuram

ന്യൂഡൽഹി :   24   ജനുവരി 2024

വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദം നേരിടാനുള്ള പ്രത്യേക സംരംഭമായ പരീക്ഷാ പേ ചർച്ച
( 2024) യ്ക്ക് മുന്നോടിയായി, 2024 ജനുവരി 23 ന് രാജ്യവ്യാപകമായി 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും 122 നവോദയ വിദ്യാലയങ്ങളിലും (NVS) ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ 'എക്‌സാം വാരിയേഴ്‌സ്' (ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രധാന പ്രാദേശിക ഭാഷകളിലും ലഭ്യമാണ്) എന്ന പുസ്തകത്തിലെ പരീക്ഷാ മന്ത്രങ്ങൾ പ്രമേയമാക്കി നടത്തിയ മെഗാ പരിപാടിയിൽ 60,000ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

 നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും അവരിൽ രാജ്യസ്‌നേഹം വളർത്തുന്നതിനുമായി അദ്ദേഹത്തിന്റെ ജന്മദിനം  'പരാക്രം ദിവസ്' ആയി ആചരിക്കുന്നു.  ചിത്രരചനാ മത്സരത്തിന്റെ  ഒരു പ്രമേയം  പ്രചോദനാത്മകമായ ഈ സന്ദേശം ആയിരുന്നു

വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ആവിഷ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയം പെയിന്റിംഗ് മത്സരം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . ജനുവരി 12 (ദേശീയ യുവജന ദിനം) മുതൽ ജനുവരി 23 വരെ മാരത്തൺ ഓട്ടം, സംഗീത മത്സരം, മീം മത്സരം, പോസ്റ്റർ നിർമ്മാണം, യോഗ-കം-മെഡിറ്റേഷൻ സെഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

 സ്‌കൂൾ വിദ്യാർത്ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സംവാദത്തിന്റെ ഏഴാം പതിപ്പായ "പരീക്ഷ പേ ചർച്ച 2024" ലേക്ക് മൈജി ഓ വി (MyGov ) പോർട്ടലിൽ 2.26 കോടി പേർ രജിസ്‌ട്രേഷൻ ചെയ്തിട്ടുണ്ട് .

ഈ വർഷം, പരീക്ഷ പേ ചർച്ച പരിപാടി, 2024 ജനുവരി 29 ന് രാവിലെ 11 മണി മുതൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഐടിപിഒയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. പരിപാടിയിൽ 3000-ത്തോളം പേർ പ്രധാനമന്ത്രിയുമായി സംവദിക്കും.

ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപകനെയും കൂടാതെ കലാ ഉത്സവ് വിജയികളെയും പ്രധാന പരിപാടിയിലേക്ക് പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും (ഇഎംആർഎസ്) നൂറുകണക്കിന് വിദ്യാർത്ഥികൾ ഇത് ആദ്യമായി ഈ പരിപാടിയിൽ പങ്കെടുക്കും.

 
SKY


(Release ID: 1999099) Visitor Counter : 80