പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലാസാഹെബ് താക്കറെയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 JAN 2024 9:22AM by PIB Thiruvananthpuram
ബാലാസാഹെബ് താക്കറെയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയില്‍ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തിയ ഉന്നത വ്യക്തിത്വമായിരുന്നു ബാലാസാഹെബ് താക്കറെയുടേയെന്ന് ശ്രീ മോദി പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
''ബാലാസാഹേബ് താക്കറെ ജിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയില്‍ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തിയ ഉന്നത വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ നേതൃപാടവം, ആദര്‍ശങ്ങളോടുള്ള അചഞ്ചലമായ അര്‍പ്പണബോധം, ദരിദ്രര്‍ക്കും പീഡിതര്‍ക്കും വേണ്ടി സംസാരിക്കാനുള്ള പ്രതിബദ്ധത എന്നിവയാല്‍ അസംഖ്യം ആളുകളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിക്കുന്നു.'
*********
--NK--
(रिलीज़ आईडी: 1998714)
आगंतुक पटल : 118
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada