മന്ത്രിസഭ

മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഇക്വഡോറും തമ്മിലുള്ള ധാരണാപത്രത്തിന് (എം ഒ യു) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 18 JAN 2024 12:58PM by PIB Thiruvananthpuram

മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തെക്കുറിച്ച് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ ഗവണ്‍മെന്റ് എന്നിവയും Agencia Nacional de Regulaction, Control Y Vigilancia Sanitria - ARCSA, ഡോക്ടര്‍ ലിയോപോള്‍ഡോ ഇസ്‌ക്വീറ്റ പെരസ്, റിപ്പബ്ലിക് ഓഫ് ഇക്വഡോര്‍ എന്നിവരും തമ്മില്‍ 2023 നവംബര്‍ 07-ന് ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. 

പ്രയോജനം:

ഇരു കക്ഷികളും തമ്മിലുള്ള നിയന്ത്രണ വശങ്ങള്‍ നന്നായി മനസ്സിലാക്കുന്നതിനും മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വേദികളില്‍ മികച്ച ഏകോപനത്തിനും ധാരണാപത്രം സഹായകമാകും.

തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത:

ധാരണാപത്രം മൂലമുണ്ടാകുന്ന നിയന്ത്രണ സമ്പ്രദായങ്ങളിലെ സംയോജനം ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും സഹായകമാകും.

ആത്മനിര്‍ഭര്‍ ഭാരത്:

വിദേശനാണ്യ വരുമാനത്തിലേക്ക് നയിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതാണ് ധാരണാപത്രം. ഇത് ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ചുവടുവയ്പായിരിക്കും.

പശ്ചാത്തലം:

ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ അറ്റാച്ച്ഡ് ഓഫീസായ CDSCO, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ഒരു സബോര്‍ഡിനേറ്റ് ഓഫീസാണ്. ഇന്ത്യയിലെ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ദേശീയ റെഗുലേറ്ററി അതോറിറ്റിയാണ് സിഡിഎസ്സിഒ. Agencia Nacional de Regulaction, Control Y Vigilancia Sanitria - ARCSA, ഡോക്ടര്‍ ലിയോപോള്‍ഡോ ഇസ്‌ക്വീറ്റ പെരസ് ഇക്വഡോര്‍ റിപ്പബ്ലിക്കില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുന്ന റെഗുലേറ്ററി ഏജന്‍സിയാണ്.

--NK--



(Release ID: 1997307) Visitor Counter : 59