പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷേത്ര സമുച്ചയങ്ങളിലെ സ്വച്ഛതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പ്രശംസിച്ചു.

Posted On: 14 JAN 2024 9:58PM by PIB Thiruvananthpuram

രാജ്യത്തെമ്പാടുമുള്ള ക്ഷേത്ര സമുച്ചയങ്ങളിലെ സ്വച്ഛതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിക്കുകയുണ്ടായി.  മകരസംക്രാന്തി ദിനത്തിൽ ക്ഷേത്രങ്ങളിൽ ശുചിത്വ യജ്ഞം നടത്തണമെന്ന് അയോധ്യധാമിലെ മഹർഷി ബലിമീകി വിമാനത്താവളം ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇന്ന് മുഴുവൻ ക്ഷേത്ര സമുച്ചയങ്ങളിലും സ്വച്ഛതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഞാൻ വീക്ഷിക്കുകയുണ്ടായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്നുമുള്ള ആളുകൾ ഈ ശ്രമങ്ങളെ സമ്പന്നമാക്കുന്നത് കാണുന്നത് സന്തോഷകരമാണ്. വരും ദിവസങ്ങളിലും അത്തരം ശ്രമങ്ങൾ 'നമോ'  ആപ്പിൽ പങ്കിടുന്നത് തുടരുക."

 

Through the day, I have seen exceptional efforts of Swachhata related activities in temple complexes. It’s heartening to see people from all walks of life enriching the efforts. Keep sharing such efforts on the NaMo App in the coming days. https://t.co/wrEjmpJD2o #SwachhTeerth

— Narendra Modi (@narendramodi) January 14, 2024

 

***

--NK--


(Release ID: 1996109) Visitor Counter : 100