പ്രധാനമന്ത്രിയുടെ ഓഫീസ്
തുടർച്ചയായി നാലാം തവണയും വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു
Posted On:
08 JAN 2024 7:46PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തത്:
"പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചരിത്രപരമായ തുടർച്ചയായ നാലാം വിജയം നേടിയതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ബംഗ്ലാദേശിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ബംഗ്ലാദേശുമായുള്ള നമ്മുടെ ശാശ്വതവും ജനകേന്ദ്രീകൃതവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
******
SK
(Release ID: 1994334)
Visitor Counter : 105
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam