പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ലക്ഷദ്വീപിലെ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു
Posted On:
04 JAN 2024 3:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലക്ഷദ്വീപിലെ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ദ്വീപിലെ ജനങ്ങളുടെ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"അടുത്തിടെ, ലക്ഷദ്വീപിലെ ജനങ്ങളുമായി ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചു. ദ്വീപസമൂഹത്തിന്റെ അതിശയകരമായ സൗന്ദര്യവും അവിടുത്തെ ജനങ്ങളുടെ അവിശ്വസനീയമായ ഊഷ്മളതയും നൽകിയ അത്ഭുതത്തിൽനിന്നും ഞാൻ ഇനിയും മുക്തനായിട്ടില്ല. അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ആളുകളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. ദ്വീപുകളിലെ ജനങ്ങളുടെ ആതിഥേയത്വത്തിന് ഞാൻ നന്ദി പറയുന്നു. ലക്ഷദ്വീപിൽ നിന്നുള്ള ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചില കാഴ്ചകൾ ഇതാ..."
***
--SK--
(Release ID: 1993087)
Visitor Counter : 87
Read this release in:
Assamese
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu