പ്രധാനമന്ത്രിയുടെ ഓഫീസ്‌

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി

Posted On: 14 DEC 2023 9:50PM by PIB Thiruvananthpuram

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പരീക്ഷാ പേ ചര്‍ച്ച 2024ന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും രക്ഷിതാക്കളോടും ഒരു എക്‌സ് പോസ്റ്റിലൂടെ വിദ്യാഭ്യാസ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയ പോസ്റ്റ് പ്രകാരം താഴെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആര്‍ക്കും പങ്കെടുക്കാനും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം നേടിയെടുക്കാനും കഴിയും. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://innovateindia.mygov.in/ppc-2024/


'' പരീക്ഷായോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷിയെഴുതാന്‍ പ്രാപ്തരാക്കികൊണ്ട് സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്താനാണ് പരീക്ഷാപേചര്‍ച്ച ലക്ഷ്യമിടുന്നത്. ആര്‍ക്കറിയാം, അടുത്ത വലിയ പഠന ആശയം നമ്മുടെ സംവേദനാത്മക സെഷനില്‍ നിന്ന് നേരിട്ട് വന്നേക്കാം''! വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS

(Release ID: 1986542) Visitor Counter : 70