പ്രധാനമന്ത്രിയുടെ ഓഫീസ്
ട്രാൻസ്‌ജെൻഡറായ വിബിഎസ്‌വൈ ഗുണഭോക്താവിന്റെ മാതൃകാ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
ചണ്ഡീഗഡിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വിബിഎസ്‌വൈ ഗുണഭോക്താവായ ടീ സ്റ്റാൾ ഉടമ മിസ് മോനയുമായി പ്രധാനമന്ത്രി സംവദിച്ചു
"സബ്കാ സാത്ത് സബ്കാ വികാസ് എന്ന സർക്കാരിന്റെ നിലപാട് സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും കടന്നുചെന്നിരിക്കുന്നു: പ്രധാനമന്ത്രി"
Posted On:
09 DEC 2023 2:40PM by PIB Thiruvananthpuram
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ (VBSY) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംവദിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാരിന്റെ മുൻനിര പദ്ധതികളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനായി വികസിത് ഭാരത് സങ്കൽപ് യാത്ര രാജ്യത്തുടനീളം നടത്തുന്നു.
ഝാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ ചണ്ഡീഗഡിൽ നിന്നുള്ള ട്രാൻസ്‌ജെൻഡറും വിബിഎസ്‌വൈ ഗുണഭോക്താവുമായ മിസ്.മോന, ചണ്ഡീഗഢിൽ വൈകുന്നേരം 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള ഒരു ചായക്കടയെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.
ചായക്കട സ്ഥാപിക്കാൻ പിഎം സ്വനിധി സ്കീമിലൂടെ താൻ 10,000 രൂപ വായ്പ നേടിയതായി മിസ് മോന പ്രധാനമന്ത്രിയെ അറിയിച്ചു. ലോണിന്റെ ലഭ്യതയെ കുറിച്ച് അറിഞ്ഞത് നഗരസഭയിൽ നിന്നുള്ള ഫോൺ കോൾ വഴിയാണെന്നും മോന കൂട്ടിച്ചേർത്തു. മിസ് മോനയുടെ ചായക്കടയിൽ പരമാവധി ഇടപാടുകൾ യുപിഐ വഴിയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അധിക വായ്പകൾക്കായി ബാങ്കുകൾ അവരെ സമീപിച്ചിട്ടുണ്ടോയെന്ന് ശ്രീ മോദി ആരാഞ്ഞു. തുടർന്ന് തനിക്കു യഥാക്രമം 20,000 രൂപയും 50,000 രൂപയും വായ്പ ലഭ്യമായതായി മോന അറിയിച്ചു. പലിശ രഹിത വായ്പകളിലൂടെ മോന മൂന്നാം ഘട്ടത്തിലേക്ക് മുന്നേറിയതിൽ പ്രധാനമന്ത്രി അതിയായ സംതൃപ്തി രേഖപ്പെടുത്തി.
ഇത്തരം സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്ന് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വികസനം എത്തിക്കുന്ന സബ്‌കാ സാത്ത് സബ്‌കാ വികാസെന്ന ഗവൺമെന്റിന്റെ നിലപാടിന് ശ്രീ മോദി അടിവരയിട്ടു. ശ്രീമതി മോനയുടെ ശ്രമങ്ങളേയും പുരോഗതിയെയും പരാമർശിച്ച്, സർക്കാരിന്റെ ശ്രമങ്ങൾ ശരിയായ ദിശയിലേക്കു നീങ്ങുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. അസം റെയിൽവേ സ്റ്റേഷനിലെ എല്ലാ കടകളുടെയും പ്രവർത്തനം ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ജനങ്ങൾക്ക് കൈമാറാനുള്ള റെയിൽവേയുടെ തീരുമാനത്തെക്കുറിച്ചും അവിടെത്തെ ബിസിനസ് വളർച്ചയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. മോനയുടെ വിജയകരമായ വളർച്ചയെ അദ്ദേഹം അഭിനന്ദിച്ചു.
SK
(Release ID: 1984489)
Visitor Counter : 88
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada