പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 01 DEC 2023 7:55PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഡിസംബര്‍ 01

യു.എ.ഇയില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി28 ഉച്ചകോടിക്കിടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

സി.ഒ.പി28 ഉച്ചകോടിക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സി.ഒ.പി28ല്‍ ഹരിത കാലാവസ്ഥാ പരിപാടിയുടെ (ജി.സി.പി) ഉന്നതതല പരിപാടിക്ക് സഹ-ആതിഥേയത്വം വഹിച്ചതിനും പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് അദ്ദേഹം നന്ദി പറഞ്ഞു.

ഇരു നേതാക്കളും തങ്ങളുടെ വിശാലവും ഊര്‍ജ്ജസ്വലവുമായ ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ കൈമാറി.

അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി ക്ഷണിച്ചു.

--NS--


(रिलीज़ आईडी: 1981762) आगंतुक पटल : 133
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada