ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നിർദ്ദിഷ്ട ദേശീയ ഫാർമസി കമ്മീഷൻ ബിൽ 2023 ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടി

Posted On: 20 NOV 2023 11:56AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: നവംബർ 20, 2023

ദേശീയ ഫാർമസി കമ്മീഷൻ രൂപീകരിക്കുന്നതിനും 1948 ലെ ഫാർമസി നിയമം റദ്ദാക്കുന്നതിനുമായി 2023 ലെ ദേശീയ ഫാർമസി കമ്മീഷൻ ബില്ലിന് അന്തിമരൂപം നൽകാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഇതനുസരിച്ച്, 10-11-2023 ലെ പൊതു അറിയിപ്പിലൂടെ, ദേശീയ ഫാർമസി കമ്മിഷൻ ബില്ലിന്റെ കരട് തയ്യാറാക്കി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (വാർത്തകളും ഹൈലൈറ്റസും വിഭാഗത്തിൽ) 14-11-2023 ന് അപ്ലോഡ് ചെയ്തു.

 

നിർദ്ദിഷ്ട നിയമനിർമ്മാണത്തെ സമ്പന്നമാക്കുന്നതിന് പൊതുജനങ്ങളുടെ / പങ്കാളികളുടെ അഭിപ്രായങ്ങൾ തേടുന്നു. അഭിപ്രായങ്ങൾ 14-12-2023 വരെ hrhcell-mohfw[at]nic[dot]in അല്ലെങ്കിൽ publiccommentsahs[at]gmail[dot]com എന്ന വിലാസത്തിൽ ഇ-മെയിൽ വഴി നൽകാം.


(Release ID: 1978154) Visitor Counter : 72