പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തി പുതുവത്സരത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

Posted On: 14 NOV 2023 10:57AM by PIB Thiruvananthpuram

ഗുജറാത്തി പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുവത്സരാശംസകള്‍ നേര്‍ന്നു.

പുതുവത്സരം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു, ''നിങ്ങള്‍ എല്ലാവരും വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിൻ മികച്ച വിജയമാക്കിയതിനാല്‍ ഈ വര്‍ഷം ഒരു പ്രത്യേക വര്‍ഷമാണ്.

നാടന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ പുതുവര്‍ഷം പുത്തന്‍ പ്രകാശം പരത്തുകയാണ്.

വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ വരും വര്‍ഷങ്ങളിലും ഇതേ ആവേശത്തോടെ തദ്ദേശീയര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ നമുക്കെല്ലാം പ്രതിജ്ഞാബദ്ധരാകാം.

 'എക്സിൽ ' പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ലോകമെമ്പാടുമുള്ള ഗുജറാത്തി പുതുവത്സരം ആഘോഷിക്കുന്ന എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പുതുവത്സരാശംസകള്‍. നിങ്ങള്‍ എല്ലാവരും വോക്കല്‍ ഫോര്‍ ലോക്കല്‍ കാമ്പെയ്ന്‍ ഉജ്ജ്വല വിജയമാക്കിയതിനാല്‍ ഈ വര്‍ഷം ഒരു പ്രത്യേക വര്‍ഷമായി മാറി. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ, പുതുവര്‍ഷം പുത്തന്‍ തിളക്കം പരത്തുകയാണ്. വികസിത ഇന്ത്യയുടെ സൃഷ്ടിക്കായി വരും വര്‍ഷങ്ങളിലും ഇതേ ആവേശത്തോടെ തദ്ദേശീയര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ നമുക്കെല്ലാം പ്രതിജ്ഞാബദ്ധരാകാം.

******

NK

(Release ID: 1976821) Visitor Counter : 90