പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘മേരീ മാട്ടി മേരാ ദേശ്’ ഉദ്യമത്തിന്റെ വിജയത്തിനായി പ്രയത്നിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സാവിത്രിബായ് ഫുലെ പുണെ സർവകലാശാല ‘മേരീ മാട്ടി മേരാ ദേശ്’ സംരംഭത്തിനുകീഴിൽ ‘മേരീ മാട്ടിക്കൊപ്പം സെൽഫി’ യജ്ഞം സംഘടിപ്പിച്ചു

Posted On: 10 NOV 2023 8:10PM by PIB Thiruvananthpuram

‘മേരീ മാട്ടി മേരാ ദേശ്’ ഉദ്യമം പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിച്ചവരുടെ പ്രയത്നങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സാവിത്രിബായ്  ഫുലെ പുണെ സർവകലാശാല ‘മേരീ മാട്ടി മേരാ ദേശ്’ സംരംഭത്തിനുകീഴിൽ ‘മേരീ മാട്ടിക്കൊപ്പം സെൽഫി’ യജ്ഞം സംഘടിപ്പിച്ചു.

40 സർവകലാശാലകളിലെ 7000 കോളേജുകളിൽ നിന്നായി 25 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത ഈ യജ്ഞം ലോക റെക്കോർഡുകളുടെ ഗിന്നസ് ബുക്കിൽ ഇടം നേടി.

ഈ യജ്ഞത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിന്ദേയുടെ എക്സ് ത്രെഡുകളോട് പ്രതികരിച്ച്, പ്രധാനമന്ത്രി ‘എക്സി’ൽ പോസ്റ്റ് ചെയ്തതിങ്ങനെ: “‘മേരീ മാട്ടി മേരാ ദേശ്’ പ്രസ്ഥാനത്തിന് ഉത്തേജനം പകരുകയും അതിലൂടെ ദേശീയ അഭിമാനവും ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്ത, ഈ ഉദ്യമത്തിന്റെ ഭാഗമായ, ഏവർക്കും എന്റെ അഭിനന്ദനങ്ങൾ”

या प्रयत्नामध्ये सहभागी असलेल्या सर्वांची मी प्रशंसा करतो, ज्यांनी #MeriMaatiMeraDesh चळवळीला मोठ्या प्रमाणावर चालना दिली आहे आणि एका प्रकारे राष्ट्रीय अभिमान आणि एकात्मतेच्या भावनेला प्रोत्साहित केले आहे. https://t.co/ilHjS8yhzL

— Narendra Modi (@narendramodi) November 10, 2023

*******

--NK--


(Release ID: 1976463) Visitor Counter : 88