പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ അമൃതകലശ യാത്രയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച മണ്ണിൽനിന്ന് വികസിപ്പിച്ച അമൃതവാടികയ്ക്കും അമൃതമഹോത്സവ സ്മാരകത്തിനും തറക്കല്ലിട്ടു

മൈ ഭാരത് പ്ലാറ്റ്ഫോമായ ‘മേരാ യുവ ഭാരതി’ന് തുടക്കംകുറി‌ച്ചു

മികച്ച പ്രകടനം കാഴ്ചവച്ച മികച്ച 3 സംസ്ഥാനങ്ങൾക്ക്/ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ‘ആസാദി കാ അമൃത് മഹോത്സവ്’ പുരസ്കാരങ്ങൾ നൽകി - ഒന്നാമത് ജമ്മു കശ്മീർ, രണ്ടാമത് ഗുജറാത്ത്, മൂന്നാം സ്ഥാനം ഹരിയാനയ്ക്കും രാജസ്ഥാനും

മികച്ച പ്രകടനം കാഴ്ചവച്ച മികച്ച 3 മന്ത്രാലയങ്ങൾക്ക് ‘ആസാദി കാ അമൃത് മഹോത്സവ്’ പുരസ്കാരങ്ങൾ നൽകി - ഒന്നാമത് വിദേശകാര്യ മന്ത്രാലയം, രണ്ടാമത് പ്രതിരോധ മന്ത്രാലയം; റെയിൽവേ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും മൂന്നാം സ്ഥാനം പങ്കി‌ട്ടു

“21-ാം നൂറ്റാണ്ടിൽ രാഷ്ട്രനിർമ്മാണത്തിൽ ‘മൈ ഭാരത്’ വലിയ പങ്ക് വഹിക്കാൻ പോകുന്നു”

“ഇന്ത്യയിലെ യുവാക്കൾക്ക് സംഘടിക്കാനും എല്ലാ ലക്ഷ്യങ്ങളും നേടാനും കഴിയും എന്നതിന്റെ തത്സമയ ഉദാഹരണമാണ് ‘മേരി മാട്ടി മേരാ ദേശ് അഭിയാൻ’”

"പല മഹത്തായ നാഗരികതകളും നശിച്ചു, പക്ഷേ, പുരാതന കാലം മുതൽ ഇന്നുവരെ ഈ രാജ്യത്തെ രക്ഷിച്ച ഒരുണർവ് ഇന്ത്യയുടെ മണ്ണിലുണ്ട്"

"ഇന്ത്യയുടെ മണ്ണ് ആത്മാവിനെ ആത്മീയതയോട് അടുപ്പിക്കുന്നു"

"അമൃതവാടിക വരും തലമുറയെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’എന്ന് പഠിപ്പിക്കും"

"അമൃതമഹോത്സവം ഒരു തരത്തിൽ, വരും തലമുറകൾക്കായി ചരിത്രത്തിന്റെ നഷ്ടപ്പെട്ട താളുകൾ ചേർത്തു"

"‘ആസാദി കാ അമൃത് മഹോത്സവി’ൽ രാജ്യം രാജ്പഥിൽ നിന്ന് കർത്തവ്യപഥത്തിലേക്കുള്ള യാത്ര പൂർത്തിയാക്കി"

"‘മൈ ഭാരത്’ ഇന്ത്യയുടെ യുവശക്തിയുടെ വിളംബരമാണ്"



Posted On: 31 OCT 2023 7:14PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ ഇന്ന് നടന്ന ‘മേരി മാ‌ട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ അമൃതകലശ യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപന ചടങ്ങ് കൂടിയാണ് ഈ പരിപാടി. പരിപാടിയിൽ പ്രധാനമന്ത്രി അമൃതവാടികയുടെയും അമൃതമഹോത്സവ സ്മാരകത്തിന്റെയും തറക്കല്ലിടുകയും രാജ്യത്തെ യുവാക്കൾക്കായി ‘മേരാ യുവ ഭാരത്’ - MY ഭാരത് പ്ലാറ്റ്‌ഫോം ആരംഭിക്കുകയും ചെയ്തു.

മികച്ച പ്രകടനം കാഴ്ചവെച്ച 3 സംസ്ഥാനങ്ങൾക്കും ​​കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ​​മന്ത്രാലയങ്ങൾക്കും​​വകുപ്പുകൾക്കും ‘​​ആസാദി കാ അമൃത് മഹോത്സവ്’ പുരസ്കാരങ്ങളും ശ്രീ മോദി സമ്മാനിച്ചു. മികച്ച 3 സംസ്ഥാനങ്ങൾക്കുള്ള/ കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ ആദ്യ രണ്ടുസ്ഥാനം യഥാക്രമം ജമ്മു കശ്മീർ, ഗുജറാത്ത് എന്നിവ നേടിയപ്പോൾ ഹരിയാനയും  രാജസ്ഥാനും സംയുക്തമായി മൂന്നാം സ്ഥാനം പങ്കിട്ടു.  അതേസമയം മികച്ച  പ്രകടനം നടത്തിയ  മന്ത്രാലയങ്ങൾക്കുള്ള അവാർഡുകളിൽ ഒന്നാം സ്ഥാനം വിദേശകാര്യ മന്ത്രാലയവും, രണ്ടാം സ്ഥാനം പ്രതിരോധ മന്ത്രാലയവും നേടി. റെയിൽവേ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി  മൂന്നാം സ്ഥാനം പങ്കിട്ടു. സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കർത്തവ്യപഥം മഹായജ്ഞത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  2021 മാർച്ച് 12-ന് ‘ആസാദി കാ അമൃത് മഹോത്സവി’ന് തുടക്കം കുറിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, സർദാർ പട്ടേലിന്റെ ജന്മദിനമായ 2023 ഒക്ടോബർ 31-ന് ‘ആസാദി കാ അമൃത് മഹോത്സവി’ന് സമാപനം കുറിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഓരോ ഇന്ത്യക്കാരന്റെയും പങ്കാളിത്തം കണ്ട ദണ്ഡിയാത്രയുമായി താരതമ്യം ചെയ്ത്, ‘ആസാദി കാ അമൃത് മഹോത്സവ്’ ജനപങ്കാളിത്തത്തിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ചതിലേക്ക് പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. "ദണ്ഡി യാത്ര സ്വാതന്ത്ര്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചു, അതേസമയം അമൃതകാലം  75 വർഷം പഴക്കമുള്ള ഇന്ത്യയുടെ വികസന യാത്രയുടെ നിശ്ചയദാർഢ്യമായി മാറുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ 2 വർഷം നീണ്ടുനിന്ന ആഘോഷങ്ങൾ ‘മേരി മാട്ടി മേരാ ദേശ്’ അഭിയാനിലൂടെ സമാപിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്നത്തെ ചരിത്രപരമായ സംഘാടനത്തെക്കുറിച്ച് വരും തലമുറയെ ഓർമ്മിപ്പിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടലിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മന്ത്രാലയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

മഹത്തായ ഒരു ആഘോഷത്തോട് വിടപറയുമ്പോള്‍ നാം മൈ ഭാരതുമായി ചേര്‍ന്ന് ഒരു പുതിയ ദൃഢനിശ്ചയത്തിന് തുടക്കമിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടില്‍ രാഷ്ട്രനിര്‍മാണത്തില്‍ മൈ ഭാരത് സംഘടന വലിയ പങ്ക് വഹിക്കാന്‍ പോകുകയാണെന്നുപ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യന്‍ യുവാക്കളുടെ കൂട്ടായ ശക്തിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'മേരി മതി മേരാ ദേശ് അഭിയാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് എങ്ങനെ സംഘാടനം നടത്താനും എല്ലാ ലക്ഷ്യങ്ങളും നേടാനും കഴിയും എന്നതിന്റെ തത്സമയ ഉദാഹരണമാണ്.' രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ള എണ്ണമറ്റ തോതിലുള്ള യുവജന പങ്കാളിത്തം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 8500 അമൃത കലശങ്ങള്‍ കര്‍ത്തവ്യ പാതയില്‍ എത്തിയിട്ടുണ്ടെന്നും കോടിക്കണക്കിന് ഇന്ത്യക്കാര്‍ പഞ്ച പ്രാണ്‍ പ്രതിജ്ഞയെടുത്തുവെന്നും ക്യാംപെയ്ന്‍ വെബ്സൈറ്റില്‍ സെല്‍ഫികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തിന് മണ്ണിനെ ഒരു ഘടകമായി ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, ഒരു കവിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നാഗരികതകള്‍ തഴച്ചുവളര്‍ന്നതും മനുഷ്യന്‍ പുരോതി നേടിയതുമായ മണ്ണാണ് ഇതെന്നും യുഗങ്ങളുടെ മുദ്ര ഇവിടെ പതിഞ്ഞുകിടപ്പുണ്ടെന്നും പറഞ്ഞു. 'ഇന്ത്യയുടെ മണ്ണിന് ബോധമുണ്ട്. നാഗരികതയുടെ തകര്‍ച്ചയെ തടഞ്ഞുനിര്‍ത്തുന്ന ഒരു ജീവരൂപം അതിനുണ്ട്'', ഇന്ത്യ ഇപ്പോഴും ശക്തമായി നിലകൊള്ളുമ്പോള്‍ പല നാഗരികതകളും എങ്ങനെ തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീ. മോദി പറഞ്ഞു. 'ഇന്ത്യയുടെ മണ്ണ് ആത്മാവിന് ആത്മീയതയോട് ഒരു അടുപ്പം സൃഷ്ടിക്കുന്നു', ഇന്ത്യയുടെ വീര്യത്തിന്റെ നിരവധി കഥകള്‍ എടുത്തുകാണിക്കുകയും ഷഹീദ് ഭഗത് സിംഗിന്റെ സംഭാവനകളെ പരാമര്‍ശിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓരോ പൗരനും മാതൃരാജ്യത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ''ഇന്ത്യയുടെ മണ്ണിന്റെ കടങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ ജീവിതമെന്താണ്.'' ഡല്‍ഹിയില്‍ എത്തിയ ആയിരക്കണക്കിന് 'അമൃത കലശ'ങ്ങളില്‍ നിന്നുള്ള മണ്ണ് എല്ലാവരെയും കര്‍ത്തവ്യത്തിന്റെയോ കടമയുടെയോ വികാരത്തെ ഓര്‍മ്മിപ്പിക്കുമെന്നും വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കാന്‍ ഓരോരുത്തരെയും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. രാഷ്ട്രനിര്‍മ്മാണത്തിനായി എല്ലാവരും സംഭാവനകള്‍ അര്‍പ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാജ്യത്തുടനീളമുള്ള വൃക്ഷത്തൈകള്‍ ഉപയോഗപ്പെടുത്തി യാഥാര്‍ഥ്യമാക്കുന്ന അമൃതവാടിക വരുംതലമുറയെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തെക്കുറിച്ച് ബോധ്യപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും മണ്ണില്‍ നിന്നുള്ള 75 വനിതാ കലാകാരന്മാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ജന്‍, ജനനി, ജന്മഭൂമി എന്ന കലാസൃഷ്ടിയെക്കുറിച്ച് പ്രധാനമന്ത്രി സദസ്സിനോട് പറഞ്ഞു.

ഏകദേശം 1000 ദിവസങ്ങള്‍ പിന്നിട്ട ആസാദി കാ അമൃത് മഹോത്സവം ഏറ്റവും നല്ല സ്വാധീനം ചെലുത്തിയത് ഇന്ത്യയിലെ യുവതലമുറയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ തലമുറ അടിമത്തം അനുഭവിച്ചിട്ടില്ലെന്നും സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വൈദേശിക ഭരണ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനവും ഇല്ലാതിരുന്ന ഒരു നിമിഷം പോലും ഉണ്ടായിട്ടില്ലെന്നും ഈ പ്രസ്ഥാനങ്ങള്‍ സജീവമല്ലാതിരുന്ന മേഖലയോ വിഭാഗങ്ങളോ ഇല്ലായിരുന്നു എന്നും ടഅകം' ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

''അമൃത മഹോത്സവം ഒരു തരത്തില്‍, ഭാവിതലമുറയ്ക്കായി ചരിത്രത്തിന്റെ കാണാതാകുന്ന താളുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ അമൃത മഹോത്സവത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഹര് ഘര് തിരംഗയുടെ വിജയം ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ അവരുടെ കുടുംബങ്ങളും ഗ്രാമങ്ങളും നല്‍കിയ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കാന്‍ ആളുകള്‍ക്കു സാധിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവ വേളയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ മികച്ച 5 സമ്പദ്വ്യവസ്ഥകളിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ച, ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ എത്തിച്ചേരല്‍, ജി 20 ഉച്ചകോടിയുടെ സംഘാടനം, ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും 100-ലധികം മെഡലുകള്‍ നേടിയ ചരിത്ര റെക്കോര്‍ഡ എന്നിവയും പരാമര്‍ശിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, നാരീ ശക്തി വന്ദന്‍ അധീനിയം നിയമനിര്‍മാണം, കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡുകള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, വന്ദേ ഭാരത് ട്രെയിന്‍ ശൃംഖലയുടെ വിപുലീകരണം, അമൃത് ഭാരത് സ്റ്റേഷന്‍ പ്രചാരണത്തിന് തുടക്കം, രാജ്യത്തെ ആദ്യത്തെ പ്രാദേശിക അതിവേഗ ട്രെയിന്‍ നമോ ഭാരത്, 65,000-ത്തിലധികം അമൃത സരോവരങ്ങളുടെ നിര്‍മാണം, ഇന്ത്യയില്‍ നിര്‍മ്മിച്ച 5ജിയുടെ സമാരംഭവും വിപുലീകരണവും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പിഎം ഗതിശക്തി കര്‍മപദ്ധതിയുടെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ രാജ്യം രാജപാതയില്‍ നിന്ന് കര്‍ത്തവ്യ പാതയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. അടിമത്തത്തിന്റെ പല ചിഹ്നങ്ങളും ഞങ്ങള്‍ നീക്കം ചെയ്തു. ഇന്ത്യാ ഗേറ്റിലെ നേതാജി സുഭാഷ് ബോസിന്റെ പ്രതിമ, നാവികസേനയുടെ പുതിയ ചിഹ്നം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പ്രചോദനം നല്‍കുന്ന പേരുകള്‍, ജന്‍ജാതിയ ഗൗരവ് ദിവസ പ്രഖ്യാപനം, സാഹിബ്സാദേയുടെ സ്മരണയ്ക്കായി വീരബലി ദിവസം, എല്ലാ വര്‍ഷവും ഓഗസ്റ്റ് 14-ന് വിഭജനത്തിന്റെ സ്മരണയ്ക്കുള്ള തീരുമാനം എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.

 ''ചിലതിന്റെ അവസാനം എപ്പോഴും പുതിയതിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. അമൃത മഹോത്സവത്തിന്റെ സമാപനത്തോടൊപ്പമുള്ള എന്റെ ഭാരത ( മൈ ഭാരത്) ത്തിന്റെ സമാരംഭം അദ്ദേഹം ചൂണ്ടിക്കാട്ടി, 'എന്റെ ഭാരതം ഇന്ത്യയുടെ യുവശക്തിയുടെ വിളംബരമാണ്.' രാജ്യത്തെ എല്ലാ യുവജനങ്ങളെയും ഒരു വേദിയില്‍ കൊണ്ടുവരാനും രാഷ്ട്രനിര്‍മ്മാണത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള മികച്ച മാധ്യമമായി ഇത് മാറുമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. യുവാക്കള്‍ക്കായി നടത്തുന്ന വിവിധ പരിപാടികള്‍ ഈ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തും, മൈ ഭാരത് വെബ്സൈറ്റിന്റെ പ്രകാശനത്തെ സംബന്ധിച്ച് അദ്ദേഹം അറിയിച്ചു. യുവജനങ്ങളെ പരമാവധി ഇതുമായി ബന്ധിപ്പിക്കാനും ഇന്ത്യയില്‍ പുതിയ ഊര്‍ജം നിറയ്ക്കാനും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.

ഓരോ പൗരന്റെയും പൊതുവായ ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പറഞ്ഞു, അത് ഐക്യത്തോടെ സംരക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ദൃഢനിശ്ചയം ചൂണ്ടിക്കാട്ടി, സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുമ്പോള്‍ ഈ പ്രത്യേക ദിനം രാഷ്ട്രം ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''നാം സ്വീകരിച്ച ദൃഢനിശ്ചയവും വരും തലമുറയ്ക്ക് നാം നല്‍കിയ വാഗ്ദാനങ്ങളും നിറവേറ്റേണ്ടതുണ്ട്'', ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ''വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഓരോ ഇന്ത്യക്കാരുടെയും സംഭാവന പ്രധാനമാണ്. വരൂ, നമുക്ക് അമൃത മഹോത്സവത്തിലൂടെ പുതിയ ഭാരതത്തിന്റെ അമൃത കാലത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കാം,'' അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര വാര്‍ത്താവിനിമയ, പ്രക്ഷേപണ കാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
മേരി മാട്ടി മേരാ ദേശ്

രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്ത വീരന്മാര്‍ക്കും വീരാംഗനമാര്‍ക്കുമുള്ള ശ്രദ്ധാഞ്ജലിയാണ് മേരി മാട്ടി മേരാ ദേശ് പ്രചാരണം. പഞ്ചായത്ത്/വില്ലേജ്, ബ്ലോക്ക്, നഗര തദ്ദേശ സ്ഥാപന, സംസ്ഥാന, ദേശീയ തലങ്ങളില്‍ രാജ്യത്തുടനീളം ജന്‍ ഭാഗിദാരിയുടെ ആവേശത്തില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളും ചടങ്ങുകളും ഉള്‍പ്പെടുന്നതാണ് പ്രചാരണപരിപാടി. മറ്റുള്ളവയ്‌ക്കൊപ്പം പരമമാധ ത്യാഗം ചെയ്ത ധീരര്‍ക്ക് ഹുദയംഗമായ നന്ദിപ്രകടിപ്പിക്കുന്നതിനായി ശിലാഫലകം (സ്മാരകം) നിര്‍മ്മിക്കല്‍, ശിലാഫലകത്തില്‍ ജനങ്ങളുടെ പഞ്ച് പ്രാണ്‍ പ്രതിജ്ഞയെടുക്കല്‍, തദ്ദേശീയ ഇനങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിക്കുകയും 'അമൃത് വാടിക' (വസുധ വന്ധന്‍) വികസിപ്പിക്കലും, സ്വാതന്ത്ര്യ സമര സേനാനികളെയും മരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളെയും (വീരോന്‍ കാ വന്ദന്‍) ആദരിക്കുന്നതിനുള്ള അനുമോദന ചടങ്ങുകള്‍ എന്നിവയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2.33 ലക്ഷത്തിലധികം ശിലഫലകങ്ങള്‍ നിര്‍മ്മിച്ചും ഏകദേശം 4 കോടി പഞ്ച് പ്രണ്‍ പ്രതിജ്ഞ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്തും രാജ്യവ്യാപകമായി 2 ലക്ഷത്തിലധികം വീരോന്‍ കാ വന്ദന്‍ പരിപാടികള്‍ നടത്തിയും 2.36 കോടിയിലധികം നാടന്‍ തൈകള്‍ നട്ടുപിടിപ്പിച്ചും വസുധ വന്ദന്‍ ആശയത്തിന് കീഴില്‍ 2.63 ലക്ഷം അമൃത് വാടികകള്‍ സൃഷ്ടിച്ചും കൊണ്ട് ഈ പ്രചാരണം ഒരു വന്‍ വിജയമായി മാറി.

'മേരി മാട്ടി മേരി ദേശ്'പ്രചാരണത്തില്‍ ഉള്‍പ്പെട്ടിരുന്നു, ഗ്രാമപ്രദേശങ്ങളിലെ 6 ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലെ വാര്‍ഡുകളില്‍ നിന്നും മിട്ടിയും (മണല്‍) നെല്‍മണികളും ശേഖരിക്കുന്നതും അവ ബ്ലോക്ക് തലത്തില്‍ അയക്കുന്നതും (അവിടെ എല്ലാ ഗ്രാമങ്ങളില്‍ നിന്നുമുള്ള മണലുകള്‍ കൂടിക്കലര്‍ത്തും) പിന്നീട് അത് സംസ്ഥാന തലസ്ഥാനത്ത് എത്തിച്ച് ആയിരക്കണക്കിന് അമൃത് കലശ യാത്രികര്‍ക്കൊപ്പം ദേശീയ തലസ്ഥാനത്തേക്ക് അയക്കുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും പ്രതിനിധാനം ചെയ്തിരുന്ന അതത് ബ്ലോക്കുകളും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരുടെ കലശില്‍ നിന്നുള്ള മിട്ടി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന്റെ മനോഭാവത്തോടെ ഒരു ഭീമന്‍ അമൃത് കലശില്‍ പകര്‍ന്നതിന് അമൃത് കലശ് യാത്ര ഇന്നലെ സാക്ഷ്യം വഹിച്ചിരുന്നു. പ്രധാനമന്ത്രി തറക്കല്ലിട്ട അമൃത് വാടികയും അമൃത് മഹോത്സവ് സ്മാരകവും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശേഖരിച്ച ഈ മണ്ണുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ സമാപന പരിപാടിയായാണ് മേരി മാട്ടി മേരാ ദേശ് പ്രചാരണം വിഭാവനം ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 2021 മാര്‍ച്ച് 12-നാണ് 'ആസാദി കാ അമൃത് മഹോത്സവം' ആരംഭിച്ചത്. അതുമുതല്‍ ആവേശകരമായ പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തുടനീളം സംഘടിപ്പിച്ച രണ്ട് ലക്ഷത്തിലധികം പരിപാടികള്‍ക്ക് ഇത് സാക്ഷ്യം വഹിച്ചു.

മൈ ഭാരത്
ഗവണ്‍മെന്റ് വേദികളുടെ ഒറ്റ സ്‌റ്റോപ്പ് എന്ന നിലയില്‍ രാജ്യത്തെ യുവജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് 'മേരാ യുവ ഭാരത്'-മൈ ഭാരത് സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, അവര്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും 'വികസിത് ഭാരത്' കെട്ടിപ്പടുക്കുന്നതില്‍ സംഭാവന നല്‍കാനും കഴിയുന്ന വിധത്തില്‍ സാങ്കേതികവിദ്യയില്‍ ഊന്നല്‍ നല്‍കികൊണ്ട് ഗവണ്‍മെന്റിന്റെ സ്‌പെക്ര്ടങ്ങളുടനീളം പ്രാപ്തമാകുന്ന സംവിധാനമാണ് ഇത് പ്രദാനം ചെയ്യുന്നത്. സമൂഹത്തിലെ മാറ്റത്തിന്റെ ഏജന്റുമാരും രാഷ്ട്ര നിര്‍മ്മാതാക്കളുമാകുന്നതിന് യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ഗവണ്‍മെന്റിനും പൗരന്മാര്‍ക്കുമിടയിലെ യുവസേതു ആയി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് 'മൈ ഭാരത'ത്തിന്റെ ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍, രാജ്യത്തില്‍ യുവജന നേതൃത്വത്തിലുള്ള വികസനത്തിന് 'മൈ ഭാരത്' വലിയ ഉത്തേജനം നല്‍കും.

'Meri Mati Mera Desh' campaign illustrates the strength of our collective spirit in advancing the nation.

https://t.co/2a0L2PZKKi

— Narendra Modi (@narendramodi) October 31, 2023

जैसे दांडी यात्रा शुरू होने के बाद देशवासी उससे जुड़ते गए, वैसे ही आजादी के अमृत महोत्सव ने जनभागीदारी का ऐसा हुजूम देखा कि नया इतिहास बन गया: PM @narendramodi pic.twitter.com/P4roHSTh7Y

— PMO India (@PMOIndia) October 31, 2023

21वीं सदी में राष्ट्रनिर्माण के लिए मेरा युवा भारत संगठन, बहुत बड़ी भूमिका निभाने वाला है: PM @narendramodi pic.twitter.com/WSVjxgaIuO

— PMO India (@PMOIndia) October 31, 2023

भारत के युवा कैसे संगठित होकर हर लक्ष्य प्राप्त कर सकते हैं, इसका प्रत्यक्ष उदाहरण मेरी माटी मेरा देश अभियान है: PM @narendramodi pic.twitter.com/43jMsTdL40

— PMO India (@PMOIndia) October 31, 2023

बड़ी-बड़ी महान सभ्यताएं समाप्त हो गईं लेकिन भारत की मिट्टी में वो चेतना है जिसने इस राष्ट्र को अनादिकाल से आज तक बचा कर रखा है: PM @narendramodi pic.twitter.com/pGJjGhm97j

— PMO India (@PMOIndia) October 31, 2023

The sacred soil will serve as a wellspring of motivation, propelling us to redouble our efforts toward realising our vision of a 'Viksit Bharat'. pic.twitter.com/wTT9Ihc5XH

— PMO India (@PMOIndia) October 31, 2023

अमृत महोत्सव ने एक प्रकार से इतिहास के छूटे हुए पृष्ठ को भविष्य की पीढ़ियों के लिए जोड़ दिया है। pic.twitter.com/Cb2wGALG0E

— PMO India (@PMOIndia) October 31, 2023

MY भारत संगठन, भारत की युवा शक्ति का उद्घोष है। pic.twitter.com/uUXpgD0fpE

— PMO India (@PMOIndia) October 31, 2023

*****

--NS--



(Release ID: 1973575) Visitor Counter : 93