പ്രധാനമന്ത്രിയുടെ ഓഫീസ്
ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു
ഭീകരവാദം, അതിക്രമങ്ങള്‍, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയിലെ ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തത്വാധിഷ്ഠിതവുമായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു
ഇന്ത്യയുടെ വികസന പങ്കാളിത്തവും പാലസ്തീനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി
എത്രയും വേഗത്തില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഇരു നേതാക്കളും യോജിച്ചു
Posted On:
28 OCT 2023 11:00PM by PIB Thiruvananthpuram
ഈജിപ്ത് പ്രസിഡന്റ് ആദരണീയനായ അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശയവിനിമയം നടത്തി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അത് മേഖലയിലും ലോകത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഭീകരവാദം, അതിക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയിലെ ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു.
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തത്വാധിഷ്ഠിതവുമായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഇന്ത്യയുടെ വികസന പങ്കാളിത്തവും പലസ്തീനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
എത്രയും വേഗം സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെയും മാനുഷിക സഹായത്തിനുള്ള സൗകര്യമൊരുക്കേണ്ടതിന്റെയും ആവശ്യകതയില്‍ ഇരു നേതാക്കളും യോജിച്ചു.
NS
(Release ID: 1972801)
Visitor Counter : 103
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada