പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി11ല്‍ സ്വര്‍ണം നേടിയ ലളിത കില്ലാക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 25 OCT 2023 9:41PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി 11 ല്‍ വെള്ളി മെഡല്‍ നേടിയ ലളിത കില്ലാക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ അസാധാരണ നേട്ടത്തെയും നിശ്ചയദാര്‍ഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.


'വനിതകളുടെ 1500 മീറ്റര്‍-ടി11 ല്‍ ലളിത കില്ലാക്ക വെള്ളി മെഡല്‍ നേടിയത് ഇന്ത്യക്ക് അഭിമാന നിമിഷം. അവരുടെ അസാധാരണ പ്രകടനവും ഉറച്ച നിശ്ചയദാര്‍ഢ്യവും തീര്‍ച്ചയായും പ്രശംസനീയമാണ്'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. അവള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
...

 

NS

( റിലീസ് ഐ.ഡി: 1971402) സന്ദര്‍ശക കൗണ്ടര്‍ : 145