പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ലെ വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തില്‍ പാരാ അമ്പെയ്ത്ത് താരങ്ങളായ ശീതള്‍ ദേവിയുടെയും സരിതയുടെയും വെളളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
प्रविष्टि तिथि:
25 OCT 2023 6:54PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പാരാ അമ്പെയ്ത്ത് താരങ്ങളായ ശീതള്‍ ദേവിയേയും സരിതയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തില്‍ പകിട്ടേറിയ വെള്ളി മെഡല്‍ നേടിയ ഞങ്ങളുടെ പാരാ അമ്പെയ്ത്ത് താരങ്ങളായ ശീതള്‍ ദേവിക്കും സരിതയ്ക്കും അഭിനന്ദനങ്ങള്‍. അര്‍ഹമായ ഈ വിജയം ഇന്ത്യ ആഘോഷിക്കുന്നു''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
*****
NS
(रिलीज़ आईडी: 1971147)
आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada