പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ സുമിത് ആന്റിലിന്റെ സ്വര്‍ണമെഡലും ലോക റെക്കോര്‍ഡും ആഘോഷിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 25 OCT 2023 1:24PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 2 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുകയും പാരാ ഏഷ്യന്‍ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും സൃഷ്ടിക്കുകയും ചെയ്ത സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'എന്തൊരു അവിശ്വസനീയമായ നേട്ടം!

ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണം നേടുകയും ലോക റെക്കോര്‍ഡും പാരാ ഏഷ്യന്‍ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും സൃഷ്ടിക്കുകയും ചെയ്തു.

സുമിത് ഒരു യഥാര്‍ത്ഥ ചാമ്പ്യനാണ്! അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന്റെ അജയ്യമായ വീര്യത്തിന്റെയും കഴിവിന്റെയും തെളിവാണ്.

ഇന്ത്യ ഈ വിജയം അപാരമായ അഭിമാനത്തോടെ ആഘോഷിക്കുകയാണ്.'

 

NS

(रिलीज़ आईडी: 1970750) आगंतुक पटल : 89
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada