പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 OCT 2023 8:46PM by PIB Thiruvananthpuram

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്54/55/56-ല്‍ സ്വര്‍ണം നേടിയതിന് അത്‌ലറ്റ് നീരജ് യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി് അഭിനന്ദിച്ചു.

അദ്ദേഹത്തെ യഥാര്‍ത്ഥ ചാമ്പ്യന്‍ എന്ന് വിളിച്ച അദ്ദേഹം യാദവിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും പരിശ്രമത്തെയും പ്രശംസിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'നീരജ് യാദവ് ഒരു യഥാര്‍ത്ഥ ചാമ്പ്യനാണ്!

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56-ല്‍ മിന്നുന്ന സ്വര്‍ണമെഡല്‍ നേടിയ  നീരജ് യാദവിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അസാധാരണമായ വിജയം അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും പരിശ്രമവും കാണിക്കുന്നു. ഈ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു.'

 

NS

(Release ID: 1970675) Visitor Counter : 64