പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ പാരാ കനോയ് KL3 ഇനത്തിൽ വെങ്കല മെഡൽ നേടിയ മനീഷ് കൗരവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 OCT 2023 1:05PM by PIB Thiruvananthpuram

2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ പാരാ കനോയ് KL3 ഇനത്തിൽ വെങ്കല മെഡൽ നേടിയ മനീഷ് കൗരവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “ഏഷ്യൻ പാരാ ഗെയിംസിൽ പാരാ കനോയ് പുരുഷന്മാരുടെ KL3 ഇനത്തിലെ അസാമാന്യ പ്രകടനത്തിനും വെങ്കല മെഡൽ നേടിയതിനും മനീഷ് കൗരവിന് അഭിനന്ദനങ്ങൾ.  ഇതൊരു മികച്ച നേട്ടമാണ്, അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ ഫലമാണ്!"

 


***

 



(Release ID: 1970474) Visitor Counter : 101