പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022ലെ ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ പാരാ കാനോ കെഎൽ 2 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 OCT 2023 1:07PM by PIB Thiruvananthpuram

2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കാനോ കെഎൽ2 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “പാരാ കാനോ വനിതാ കെഎൽ2 ഇവന്റിൽ അഭിമാനകരമായ സ്വർണ്ണ മെഡൽ നേടിയ പ്രാചി യാദവിന് അഭിനന്ദനങ്ങൾ.  ഇന്ത്യയുടെ അഭിമാനമുയർത്തിയ അസാധാരണ പ്രകടനമായിരുന്നു ഇത്.  മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് ആശംസകൾ."

 


***

 



(Release ID: 1970472) Visitor Counter : 77