പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിലെ രാംപാലിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

Posted On: 23 OCT 2023 5:41PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ വെള്ളി മെഡൽ നേടിയ രാംപാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിലെ മികച്ച വെള്ളി മെഡൽ നേട്ടത്തിന് രാംപാലിന് അഭിനന്ദനങ്ങൾ. അദ്ദേഹം ഇനിയും ഉയർന്ന ലക്ഷ്യം തുടരുകയും ഒരുപാട് വിജയം നേടുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ സന്തോഷിക്കുന്നു."

 

SK

(Release ID: 1970211) Visitor Counter : 70