പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിലെ നിഷാദ് കുമാർ സ്വർണം നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

Posted On: 23 OCT 2023 5:39PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ സ്വർണം നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിലെ അഭിമാനകരമായ സ്വർണ്ണ മെഡൽ നേട്ടത്തിൽ നിഷാദ് കുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പ്രകടനം തികഞ്ഞ നിശ്ചയദാർഢ്യവും സമാനതകളില്ലാത്ത കഴിവും വെളിവാക്കിയിരിക്കുന്നു. രാജ്യം മുഴുവൻ ഈ മഹത്തായ നേട്ടം അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്നു."

 

SK

(Release ID: 1970208) Visitor Counter : 59